കൊ​ടു​ങ്കാ​റ്റി​ൽ മൂ​ക്കു​കു​ത്തു​വാ​നൊ​രു​ങ്ങി​യ വി​മാ​ന​ത്തെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച് പൈ​ല​റ്റ്
Thursday, August 30, 2018 12:53 PM IST
ലാ​ൻ​ഡ് ചെ​യ്യു​വാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ വീ​ശി​യ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്ന് മൂ​ക്കു​കു​ത്തു​വാ​നൊ​രു​ങ്ങി​യ വി​മാ​ന​ത്തെ പൈ​ല​റ്റ് സാ​ധാ​ര​ണ നി​ല​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ലെ ന​രി​റ്റ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

എ​എ​ൻ​എ ഡ്രീം​ലൈ​ന​ർ വി​മാ​ന​ത്തി​നാ​ണ് വീ​ശി​യ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​ത്. വി​മാ​നം മൂ​ക്കു​കു​ത്തു​വാ​നൊ​രു​ങ്ങു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​വ​സ്ഥി​തി​യി​ലാ​കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. പി​ന്നീ​ട് ര​ണ്ടാ​മ​തൊ​ന്നു​കൂ​ടി ശ്ര​മി​ച്ച​പ്പോ​ഴാ​ണ് വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​വാ​നാ​യ​ത്. ക്രോ​സ് വി​ൻ​ഡ് എ​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഇ​തി​നു കാ​ര​ണ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.