കോ​ഴി​ക​ളെ ഓ​ടി​ച്ച ആ​ന​ക്കു​ട്ടി​ക്ക് സം​ഭ​വി​ച്ച​ത്; വീ​ഡി​യോ കാ​ണാം
Friday, September 2, 2022 1:54 PM IST
സാ​ധാ​ര​ണ​യാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വൈ​റ​ലാ​കാ​റു​ള്ള​ത് മൃ​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ ആ​ണ്. അ​തി​ല്‍ ത​ന്നെ ആ​ളു​ക​ള്‍​ക്ക് ആ​ന​ക​ളു​ടെ വീ​ഡി​യോ​ക​ളോ​ടാ​ണ് താ​ത്പ​ര്യം കൂ​ടു​ത​ല്‍.

മൃ​ഗ​ങ്ങ​ളു​ടെ കു​സൃ​തി വീ​ഡി​യോ​ക​ള്‍ പ​ല​പ്പോ​ഴും ആ​ളു​ക​ളു​ടെ ടെ​ന്‍​ഷ​ന്‍ കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കാ​റു​ണ്ട്. ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ന്ന​ത് ഒ​രു ആ​ന​ക്കു​ട്ടി​യു​ടെ വീ​ഡി​യോ​യാ​ണ്.

ഹ്യൂ​മാ​നി​റ്റി ലൈ​ഫ് എ​ന്ന ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍ വ​ന്ന വീ​ഡി​യോ​യി​ല്‍ ഒ​രു കു​ട്ടി ആ​ന​യും വേ​റെ ആ​ന​ക​ളെ​യും മാ​നി​നെ​യും കു​റ​ച്ച് കോ​ഴി​ക​ളെ​യും കാ​ണാം. ഈ ​കു​ട്ടി​യാ​ന ന​ല്ല കു​റു​മ്പ​നാ​ണ്. അ​വ​ന്‍ മ​റ്റ് മൃ​ഗ​ങ്ങ​ളെ ഓ​ടി​ക്കു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

കോ​ഴി​ക​ളെ​യും ഈ ​കു​ട്ടി​യാ​ന ഓ​ടി​ക്കു​ക​യാ​ണ്. കോ​ഴി​ക​ള്‍ പ​ല​യി​ട​ത്തേ​ക്കാ​യി ചി​ത​റി ഓ​ടു​ക​യാ​ണ്. ആ​ന​ക്കു​ട്ടി പി​ന്നെ​യും അവരുടെ പി​ന്നാ​ലെ പാ​യു​ക​യാ​ണ്. എ​ന്നാ​ല്‍ കു​റ​ച്ച് ക​ഴി​യു​മ്പോ​ള്‍ കു​ട്ടി​യാ​ന അ​ടി​തെ​റ്റി താ​ഴെ വീ​ണ് പോ​വു​ക​യാ​ണ്.

അ​തോ​ടെ കോ​ഴി​ക​ളെ പേ​ടി​പ്പി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച് ത​ള്ള​യാ​ന​യു​ടെ അ​ടു​ത്തേ​ക്ക് ഓ​ടി​പോ​കു​ന്ന ആ​ന​ക്കു​ട്ടി​യെ ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. ഇ​തി​നോ​ട​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞ ഈ ​വീ​ഡി​യോ​യ്ക്ക് ര​സ​ക​ര​മാ​യ ക​മ​ന്‍റുക​ളും ല​ഭി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.