ബിജെപി അണികള്‍ക്ക് നേരെ രാഹുല്‍ഗാന്ധിയുടെ "ഫ്ലെെയിംഗ് കിസ്' ; വീഡിയോ വൈറല്‍
Tuesday, December 6, 2022 3:34 PM IST
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡൊ യാത്ര രാജ്യത്ത് പുരോഗമിക്കുകയാണല്ലൊ. ഈ യാത്രയില്‍ നിരവധി സംസ്ഥാനങ്ങളിലെ ആളുകളുമായി അദ്ദേഹം സംവദിക്കുകയുണ്ടായി.

ഭാരത് ജോഡൊ യാത്രയിപ്പോള്‍ രാജസ്ഥാനിലൂടെ കടന്നുപോവുകയാണ്. രാജസ്ഥാനിലൂടെയുള്ള ഈ യാത്രയുടെ ഒരു ദൃശ്യമിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. അതിന് കാരണം തന്‍റെ മാര്‍ച്ച് കാണാനായി കാത്തുനിന്ന ബിജെപി അണികള്‍ക്ക് രാഹുല്‍ ഗാന്ധി "ഫ്ലെെയിംഗ് കിസ്'നല്‍കിയതാണ്.

ഭാരത് ജോഡൊ യാത്ര കാണാനായി ബിജെപി ജലവാര്‍ ഓഫീസിന്‍റെ മേല്‍ക്കൂരയില്‍ കയറിനിന്നവര്‍ക്ക് നേരെയാണ് രാഹുല്‍ ഗാന്ധി ചുംബനം നല്‍കിയത്. വീഡിയോ ദൃശ്യങ്ങളില്‍ പാര്‍ട്ടി ഓഫീസിലായി നരേന്ദ്ര മോദിയുടെയും ജെ.പി. നദ്ദയുടെയും ഒക്കെ ഫ്ലെക്സ് കാണാനാകും.

ബിജെപി ഓഫീസിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് രാഹുല്‍ ജിയെ ഒരു നോക്ക് കാണാന്‍ ബിജെപി അംഗങ്ങള്‍ക്ക് പണം നല്‍കിയെന്ന് നദ്ദ ജി ഇപ്പോള്‍ പറയില്ലെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് ബിവി ശ്രീനിവാസ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.