ജീ​വ​വാ​യു വി​ല​യ്ക്കു വാ​ങ്ങാം
Saturday, October 6, 2018 2:57 PM IST
ശ്വ​സി​ക്കു​വാ​നു​ള്ള മാ​സ്ക്കു​ക​ളോ​ടെ ജീ​വ​വാ​യു വി​ൽ​പ്പ​ന​യ്ക്കെ​ത്തി. നാ​ല് കു​പ്പി​ക​ളി​ലാ​യി വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ചി​രി​ക്കു​ന്ന വാ​യു​വി​ന്‍റെ വി​ല 100 ഡോ​ള​റാ​ണ്. പ്യൂ​ർ ഫ്ര​ഷ് ന്യൂ​സി​ലാ​ൻ​ഡ് എ​ന്ന പേ​രി​ൽ ജീ​വ​വാ​യു നി​റ​ച്ചി​രി​ക്കു​ന്ന കു​പ്പി​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ സ്ഥാ​നം നേ​ടി​യി​രി​ക്കു​ക​യാ​ണ്. കി​വി​യാ​നാ എ​ന്ന ക​മ്പ​നി​യാ​ണ് വാ​യു വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ക്കു​ന്ന​ത്.

ഓ​ക്ക് ലാ​ൻ​ഡ് രാ​ജ്യ​ന്ത​ര വി​മാ​ന​ത്താ​വ​ളം ഉ​ൾ​പ്പ​ടെ​യു​ള്ള ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പു​ക​ളി​ൽ ജീ​വ​വാ​യു വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. ന്യൂ​സി​ലാ​ൻ​ഡി​ലെ ദ​ക്ഷി​ണ ദ്വീ​പു​ക​ളി​ൽ ഹി​മ​പാ​ത​രേ​ഖ​യ്ക്ക് മു​ക​ളി​ൽ നി​ന്നു​മാ​ണ് ശു​ദ്ധ​മാ​യ ജീ​വ​വാ​യു ശേ​ഖ​രി​ക്കു​ന്ന​തെ​ന്നാ​ണ് ക​മ്പ​നി​യു​ടെ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മ​നു​ഷ്യ​വാ​സം തീ​രെ​യി​ല്ലാ​ത്തതുകൊണ്ടാണ് ഇ​വി​ടെ നി​ന്നും ശു​ദ്ധ​വാ​യു ശേ​ഖ​രി​ച്ച​തെ​ന്നും അധികൃതർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.