കുൽഫിയല്ല; ഇ​ത് ഇ​ഡ്ഡ​ലി​യു​ടെ മേ​ക്ഓ​വ​ർ!
Friday, October 1, 2021 9:18 AM IST
ഇ​ഡ്ഡ​ലി മ​ല​യാ​ളി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വ​ലി​യ വി​ഭാ​ഗ​ത്തി​നും ഇ​ഷ്ട ഭ​ക്ഷ​മാ​ണ്. ഇ​ഡ്ഡ​ലി സാ​മ്പ​ര്‍, ച​ട്നി കോ​മ്പി​നേ​ഷ​ന്‍ ത​രു​ന്ന സ്വാ​ദ് അ​റി​യാ​ത്ത​വ​ർ ചു​രു​ക്ക​മാ​യി​രി​ക്കും. ആ​വി​യി​ൽ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണ​മാ​യ​തി​നാ​ൽ മാ​ത്രം ഇ​ഡ്ഡ​ലി ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​രു ഇ​ഡ്ഡ​ലി​യു​ടെ ചി​ത്രം അ​ധി​ക​മാ​ർ​ക്കും പി​ടി​ച്ച മ​ട്ടി​ല്ല. ബം​ഗ​ളൂ​രു​വി​ലെ ഒ​രു ഭ​ക്ഷ​ണ​ശാ​ല​യാ​ണ് കോ​ല്‍ ഐ​സ് മോ​ഡ​ലി​ല്‍ ഇ​ഡ്ഡ​ലി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു സ്റ്റി​ക്കി​ന്‍റെ അ​റ്റ​ത്താ​ണ് ഇ​വി​ടെ ഇ​ഡ്ഡ​ലി ഉ​ള്ള​ത്. അ​ത് ച​മ്മ​ന്തി​യി​ലോ, സാ​മ്പ​റി​ലോ മു​ക്കി ക​ഴി​ക്കാം.

കു​ല്‍​ഫി​പോ​ലെ​യ​ല്ല, ഇ​ഡ്ഡ​ലി​യെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഒ​രു വി​ഭാ​ഗം ഇ​ഡ്ഡ​ലി പ്രേ​മി​ക​ളു​ടെ വി​മ​ർ​ശ​നം. എ​ന്നാ​ല്‍ കൈ​കൊ​ണ്ട് ക​ഴി​ക്കാ​ന്‍ മ​ടി​യു​ള്ള​വ​ര്‍​ക്ക് ഇ​ത് വ​ലി​യ സൗ​ക​ര്യ​മാ​ണെ​ന്ന് പ​റ​യു​ന്ന​വ​രു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.