പ്രളയകാലത്തെ കൈത്താങ്ങ്; മു​തു​ക് ച​വി​ട്ടുപ​ടി​യാ​ക്കി​യ ജെ​യ്സ​ലി​ന് മഹീന്ദ്രയുടെ സമ്മാനം
Sunday, September 9, 2018 9:50 AM IST
പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ സ്വ​​​​ന്തം ശ​​​​രീ​​​​രം ച​​​​വി​​​​ട്ടു​​​​പ​​​​ടി​​​​യാ​​​​ക്കി​​​​യ താ​​​​നൂ​​​​ർ സ്വ​​​​ദേ​​​​ശി ജെ​യ്​​​​സ​​​​ലി​​​​ന് മ​​​​ഹീ​​​​ന്ദ്ര ക​​​മ്പ​​​​നി​​​​യു​​​​ടെ സ​​​​മ്മാ​​​​നം. ക​​​​മ്പ​​​​നി​​​​യു​​​​ടെ പു​​​​തി​​​​യ മ​ള്‌​ട്ടി പ​ർ​പ്പ​സ് വാ​ഹ​ന​മാ​യ "മ​​​​റാ​​​​സോ’ ആ​​​​ണ് ജെ​യ്​​​​സ​​​​ലി​​​​നു കൈ​​​​മാ​​​​റി​​​​യ​​​​ത്.

ഇ​​​​ന്ന​​​​ലെ കോ​​​​ഴി​​​​ക്കോ​​​​ട്ടെ ഷോ​​​​റൂ​​​​മി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ മ​​​​ന്ത്രി ടി.​​​​പി. രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ൻ വാ​ഹ​ന​ത്തി​ന്‍റെ താ​​​​ക്കോ​​​​ൽ കൈ​​​​മാ​​​​റി. മ​​​​ഹീ​​​​ന്ദ്ര​​​ ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യും വി​​​​ത​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ ഇ​​​​റാം മോ​​​​ട്ടോ​​​​ഴ്സു​​​​മാ​​​​ണ് കാ​​​​ർ സ​​​​മ്മാ​​​​ന​​​​മാ​​​​യി ന​​​​ല്കി​​​​യ​​​​ത്. ഇ​​​​റാം ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ സി​​​​ദീ​​​​ഖ് അ​​​​ഹ​​​​മ്മ​​​​ദ്, മേ​​​​യ​​​​ർ തോ​​​​ട്ട​​​​ത്തി​​​​ൽ ര​​​​വീ​​​​ന്ദ്ര​​​​ൻ, ക​​​​ള​​​​ക്ട​​​​ർ യു.​​​​വി. ജോ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.



സ​​​​മ്മാ​​​​നം ല​​​​ഭി​​​​ച്ച​​​​തി​​​​ൽ വ​​​​ലി​​​​യ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്ന് ജെ​യ്​​​​സ​​​​ൽ പ​​​​റ​​​​ഞ്ഞു. മ​​​​ല​​​​പ്പു​​​​റം വേ​​​​ങ്ങ​​​​ര മു​​​​ത​​​​ല​​​​മാ​​​​ട് പെ​​​​രു​​​​മ്പു​​​​ഴ​​​​യ്ക്ക​​​​ടു​​​​ത്ത് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ട്രോ​​​​മാ​​​​കെ​​​​യ​​​​ർ വോ​​​​ള​​​​ണ്ടി​​​​യ​​​​റും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​യു​​​​മാ​​​​യ ജെ​യ്സ​​​​ൽ മു​​​​തു​​​​ക് ച​​​​വി​​​​ട്ടു​​​​പ​​​​ടി​​​​യാ​​​​ക്കി​​​​യ​​​​ത്.

തേ​​​​ർ​​​​ക്ക​​​​യം പാ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്തു​നി​​​​ന്നു​​​​ള്ള പ്രാ​​​​യ​​​​മാ​​​​യ സ്ത്രീ​​​​ക​​​​ൾ​​​ ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്തനി​​​​വാ​​​​ര​​​​ണ സേ​​​​ന​​​​യു​​​​ടെ ഡി​​​​ങ്കി ബോ​​​​ട്ടി​​​​ൽ ക​​​​യ​​​​റാ​​​​ൻ പ്ര​​​​യാ​​​​സ​​​​പ്പെ​​​​ടു​​​​ന്ന​​​​തു ക​​​​ണ്ട ജെ​യ്സ​​​​ൽ ഡി​​​​ങ്കി ബോ​​​​ട്ടി​​​​ന​​​​ടു​​​​ത്തു കു​​​​നി​​​​ഞ്ഞി​​​​രു​​​​ന്ന് ത​​​​ന്‍റെ പു​​​​റ​​​​ത്ത് ച​​​​വി​​​​ട്ടി ക​​​​യ​​​​റാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ജെ​യ്സ​ലി​ന്‍റെ ചി​​​ത്രം ദീ​​​പി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന പ്ര​​​​വാ​​​​സി​​​​യാ​​​​യ ന​​​​യിം പ​ക​ർ​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ​​​വീ​​​​ഡി​​​​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​തി​വേ​ഗം വൈ​റ​ലാ​യി. അ​​​​മ്പ​​​​തി​​​​ല​​​​ധി​​​​കം കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് ജെയ്​​​​സ​​​​ലും സം​​​​ഘ​​​​വും ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.