അ​യ്യേ, അ​വ​ർ സി​നി​മ പോ​ലീ​സു​കാ​രാ​ണ്...​നു​ണ പ്ര​ച​ര​ണം പൊ​ളി​ച്ച​ടു​ക്കി കേ​ര​ള പോ​ലീ​സ്
Tuesday, October 30, 2018 1:19 PM IST
കേ​ര​ള പോ​ലീ​സ് സേ​ന​യ്ക്കെ​തി​രെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്ക് മ​റു​പ​ടി​യാ​യി കി​ടി​ല​ൻ ട്രോ​ൾ വീ​ഡി​യോ പങ്കുവച്ച് കേ​ര​ള പോ​ലീ​സ് സോ​ഷ്യ​ൽ​മീ​ഡി​യ വി​ഭാ​ഗം. ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി ചാ​ർ​ജി​ൽ, കേ​ര​ള​ത്തി​ലെ ഒ​രു യു​വ​ജ​ന രാ​ഷ്ട്രീ​യ സം​ഘ​ട​ന​യി​ലെ കു​റ​ച്ചാ​ളു​ക​ൾ പോ​ലീ​സി​ൽ ക​യ​റി​കൂ​ടി​യാ​ണ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഈ ​വ്യാ​ജ പോ​സ്റ്റു​ക​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഈ ​വ്യാ​ജ പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച​വ​ർ പെ​ൻ​മ​സാ​ല എ​ന്ന സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ​യും തെ​ലു​ങ്ക് സി​നി​മ താ​രം സ​മ്പൂ​ർ​ണേ​ഷ് ബാ​ബു​വി​ന്‍റെ​യും ചി​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് കേ​ര​ള പോ​ലീ​സി​ലെ സോ​ഷ്യ​ൽ​മീ​ഡി​യ വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ.

ഇ​തി​നു മു​മ്പും പോ​ലീ​സി​നെ​തി​രെ​യു​ള്ള വ്യാ​ജ​പോ​സ്റ്റു​ക​ളു​ടെ യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യു​ക എ​ന്ന മു​ന്ന​റി​യി​പ്പ് കേ​ര​ള പോ​ലീ​സ് ന​ൽ​കി​യി​രു​ന്നു. "കേ​ര​ള​ത്തി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​ൽ കേ​ര​ള പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ നി​ർ​ണാ​യ​ക​മാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ ഒ​രു വ​ർ​ഗീ​യ ക​ലാ​പം പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നു​ള്ള വ​സ്തു​ത​യും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ന​മ്മു​ടെ നാ​ടി​ന്‍റെ സാ​ഹോ​ദ​ര്യ​വും സ​ഹ​വ​ർ​ത്തി​ത്വ​വും കൂ​ടു​ത​ൽ ശോ​ഭ​ന​മാ​ക്കാ​ൻ നാ​മോ​രോ​രു​ത്ത​രും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നാ​യി​രു​ന്നു കേ​ര​ള പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്'.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.