"കു​റ​ച്ചു ക​ഞ്ഞി എ​ടു​ക്ക​ട്ടെ'?; ഫേ​സ്ബു​ക്കി​ൽ ഒ​ടി​വ​ച്ച് കേ​ര​ള പോ​ലീ​സും
Tuesday, December 18, 2018 4:04 PM IST
"കു​റ​ച്ചു ക​ഞ്ഞി​യെ​ടു​ക്ക​ട്ടെ'. മോ​ഹ​ൻ​ലാ​ൽ ചി​ത്രം ഒ​ടി​യ​ൻ വാ​ർ​ത്ത​ക​ളി​ൽ നി​റ​യാ​ൻ ആ​രം​ഭി​ച്ച​തു മു​ത​ൽ കേ​ൾ​ക്കു​വാ​ൻ തു​ട​ങ്ങി​യ വാ​ക്കാ​ണി​ത്. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നോ​ട് മ​ഞ്ജു​ വാ​ര്യ​ർ പ​റ​യു​ന്ന ഈ ​ഡ​യ​ലോ​ഗ് ട്രോ​ളന്മാ​ർ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ വ​ള​രെ മി​ക​ച്ച രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​വും ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ കേ​ര​ള പോ​ലീ​സും ഈ ​ഡ​യ​ലോ​ഗ് ഏ​റ്റെ​ടു​ത്ത​താ​ണ് ചി​രി​പൂ​ര​മൊ​രു​ക്കു​ന്ന​ത്.

ഓ​ണ്‍​ലൈ​ൻ പ​ണ​മി​ട​പാ​ടു​ക​ളെ കു​റി​ച്ച് കേ​ര​ള പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച ഒ​രു പോ​സ്റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ക​മ​ന്‍റി​ന് മ​റു​പ​ടി ന​ൽ​കു​വാ​നാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ കൈ​കാ​ര്യം ചെ​യ്യു​ന്ന ട്രോ​ള​ൻ പോ​ലീ​സു​കാ​ർ ഈ ​വാ​ക്കും ഉ​പ​യോ​ഗി​ച്ച​ത്. "പ​ണി കി​ട്ടി സാ​റേ, ഒ​ടി​യ​ൻ ബു​ക്കിം​ഗ് ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ്' എ​ന്നാ​ണ് ഒ​രാ​ൾ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നു ന​ൽ​കി​യ ക​മ​ന്‍റ്. ഉ​ട​നെ വ​ന്നു ട്രോ​ള​ൻ പോ​ലീ​സി​ന്‍റെ ക​മ​ന്‍റ് "കു​റ​ച്ചു ക​ഞ്ഞി​യെ​ടു​ക്ക​ട്ടെ'.



500ൽ ​അ​ധി​കം ലൈ​ക്കാ​ണ് ഈ ​ക​മ​ന്‍റ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ടി​യ​ൻ സി​നി​മ വി​വാ​ദ​ത്തി​ൽ മു​ങ്ങു​മ്പോ​ഴും പോ​ലീ​സ് സേ​ന​യി​ലെ ട്രോ​ളന്മാ​രു​ടെ ക​മ​ന്‍റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.