സെൽഫിയല്ല വേണ്ടത്, പ്രാർഥന: നി​സ്കാ​ര​ത്തി​നെ​ത്തി​യ​പ്പോ​ൾ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ആ​രാ​ധ​ക​ർ​ക്ക് മെ​ഗാ​സ്റ്റാ​റി​ന്‍റെ ഉ​പ​ദേ​ശം
Saturday, November 3, 2018 10:31 AM IST
പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ​ത്തു​ന്ന സെ​ലി​ബ്രി​റ്റി​ക​ളെ കാ​ണു​മ്പോ​ൾ ആ​രാ​ധ​ക​ർ കൗതുകത്തോടെ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ അ​വ​ർ​ക്ക് ചു​റ്റും കൂ​ടാ​റു​ണ്ട്. എന്നാൽ ആ​രാ​ധ​ക​രു​ടെ ഈ ​സ്വ​ഭാ​വ​ത്തോ​ട് വൈ​കാ​രി​ക​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​വ​രാ​ണ് സെ​ലി​ബ്രി​റ്റി​ക​ളി​ലേ​റെ​യും.

ഇ​പ്പോ​ഴി​ത ജു​മു​അ ന​മ​സ്ക്കാ​ര​ത്തി​നാ​യി കാ​സ​ർ​ഗോ​ഡു​ള്ള ഒ​രു പ​ള്ളി​യി​ലെ​ത്തി​യ മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി, ത​നി​ക്കൊ​പ്പം നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ച ആ​രാ​ധ​ക​ർ​ക്ക് ന​ൽ​കി​യ ഉ​പ​ദേ​ശ​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​വ​രെ​യും ചി​ന്തി​പ്പി​ക്കു​ന്ന​ത്. ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ണ്ട​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യാ​ണ് അ​ദ്ദേ​ഹം കാ​സ​ർ​ഗോ​ഡ് എ​ത്തി​യ​ത്.

അ​ദ്ദേ​ഹം കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ൾ സെൽഫിയെടുക്കുവാൻ ആ​രാ​ധ​ക​ർ ചു​റ്റും കൂ​ടി. സ്ഥ​ല​വും സ​ന്ദ​ർ​ഭ​വും മ​ന​സി​ലാ​ക്കാ​തെ​യു​ള്ള ആ​ളു​ക​ളു​ടെ പെ​രു​മാ​റ്റം ക​ണ്ട​പ്പോ​ൾ ത​ന്നെ അ​വ​ർ​ക്ക് താ​ര​ത്തി​ന്‍റെ ഉ​പ​ദേ​ശ​മെ​ത്തി, "പ​ള്ളി​യി​ലെ​ത്തു​മ്പോ​ൾ ഫോ​ട്ടോ എ​ടു​ക്ക​രു​ത്. പ​ള്ളി​യി​ലേ​ക്ക് വ​രു​മ്പോ​ൾ പ​ള്ളി​യി​ൽ വ​രു​ന്ന​തു​പോ​ലെ ത​ന്നെ വ​ര​ണം. പ്രാ​ർ​ഥി​ക്ക​ണം'.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ട ആ​രാ​ധ​ക​ർ അ​ത് മ​ന​സി​ലാ​ക്കി പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ​ള്ളി​യി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യും ചെ​യ്തു. ആ​രാ​ധ​ക​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.