"വിവാദ വിജയം'; വള്ളം കളിയില്‍ പോലീസ് ടീമിന്‍റെ വിജയം എതിരാളിയെ തള്ളിയിട്ട്
Wednesday, September 7, 2022 4:53 PM IST
മത്‌സര ഇനങ്ങള്‍ എന്നും വീറും വാശിയും ഉളവാക്കുന്ന ഒന്നാണല്ലൊ. കേരളീയരെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട ഒരു മത്‌സരമാണ് വള്ളം കളി എന്നത്. കേരളത്തില്‍ നിരധി വള്ളംകളി മത്‌സരങ്ങള്‍ എല്ലാ കൊല്ലവും നടക്കാറുമുണ്ട്.

നെഹ്രു ട്രോഫി പോലെ പ്രശസ്തമായ മറ്റൊരു വള്ളംകളി മത്‌സരമാണ് മാന്നാര്‍ മഹാത്മ ഗാന്ധി ജലോത്സവം. കഴിഞ്ഞ ദിവസമാണ് 56 മത് മാന്നാര്‍ മഹാത്മഗാന്ധി ജലോത്‌സവം കുര്യത്ത് കടവിലുള്ള മാന്നാര്‍ മഹാത്മാഗാന്ധി വാട്ടര്‍ സ്‌റ്റേഡിയത്തില്‍ നടന്നത്.

വീറും വാശിയും ഒട്ടും ചോരാത്ത മത്‌സരത്തില്‍ റെജി അടിവക്കല്‍ ക്യാപ്റ്റനായ കേരള പോലീസ് തുഴഞ്ഞ നിരണം ചുണ്ടനാണ് ഒന്നാംസ്ഥാനം നേടിയത്. ചെറുതന ചുണ്ടനെയാണവര്‍ തോല്‍പിച്ചത്.

എന്നാല്‍ പോലീസ് ടീമിന്‍റെ വിജയം നേരായ മാര്‍ഗത്തിലൂടെയല്ല എന്ന വസ്തുതയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മത്‌സരത്തില്‍ തങ്ങളുമായി ഇഞ്ചോടിഞ്ച് പോരാടി നിന്ന ചെറുതന ചുണ്ടന്‍റെ അമരക്കാരനെ പോലീസുകാരില്‍ ഒരാള്‍ തള്ളിയിടുകയാണുണ്ടായത്. ഫലത്തില്‍ നിയന്ത്രണം നഷ്ടമായ ചെറുതന പിന്നിലാവുകയും ചെയ്തു.

ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വന്നതോടെയാണ് വിജയത്തിന്‍റെ സത്യാവസ്ഥ പുറത്ത് വന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.

ഏതായാലും കേരള പോലീസ് തുഴഞ്ഞ നിരണം ചുണ്ടന് കപ്പും പാരിതോഷികവും നല്‍കരുതെന്ന് അധികൃതര്‍ക്ക് പരാതി കൊടുത്തിരിക്കുകയാണ് മറ്റ് മത്‌സരാര്‍ഥികള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.