"മേ​ക്ക​പ്പി​ല്ലാ​ത്ത ഭാ​ര്യ​യെ ക​ണ്ട് ഞെ​ട്ടി'; വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്ന് യു​വാ​വ്
Friday, November 12, 2021 9:27 PM IST
മേ​ക്ക​പ്പി​ല്ലാ​തെ ഭാ​ര്യ​യു​ടെ മു​ഖം ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് വി​വാ​ഹ​മോ​ച​നം തേ​ടി യു​വാ​വ് കോ​ട​തി​യി​ൽ. ഭാ​ര്യ​ക്ക് താ​ൻ വി​ചാ​രി​ച്ച സൗ​ന്ദ​ര്യ​മി​ല്ലെ​ന്നാ​ണ് യു​വാ​വി​ന്‍റെ വാ​ദം. ഈ​ജി​പ്തി​ലാ​ണ് സം​ഭ​വം.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. യു​വ​തി​യു​ടെ മേ​ക്ക​പ്പി​ട്ട ഫോ​ട്ടോ​ക​ളാ​ണ് ഫേ​സ് ബു​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​ഫോ​ട്ടോ​ക​ളി​ൽ ആ​കൃ​ഷ്ട​നാ​യാ​ണ് യു​വാ​വ് വി​വാ​ഹം ചെ​യ്ത​ത്. എ​ന്നാ​ൽ പി​ന്നീ​ടാ​ണ് ഫോ​ട്ടോ​ക​ളെ​ല്ലാം മേ​ക്ക​പ്പി​ട്ട​താ​ണെ​ന്ന് മ​ന​സ്സി​ലാ​യ​തെ​ന്നും യു​വാ​വ് കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

വി​വാ​ഹ​ത്തി​നു മു​ൻ​പ് ക​ന​ത്ത മേ​ക്ക​പ്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​വ​ൾ എ​ന്നെ ച​തി​ച്ചു. അ​വ​ളു​ടെ യ​ഥാ​ർ​ഥ രൂ​പം ക​ണ്ട​പ്പോ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​പ്പോ​യി. മു​ൻ​പ് ക​ണ്ട വ്യ​ക്തി​യേ ആ​യി​രു​ന്നി​ല്ല അ​വ​ൾ. തി​ക​ച്ചും വ്യ​ത്യ​സ്ത​യാ​യി​രു​ന്നു.

ഞാ​ൻ വ​ഞ്ചി​ക്ക​പ്പെ​ട്ടു. എ​നി​ക്ക് വി​വാ​ഹ മോ​ച​നം വേ​ണം. മേ​ക്ക​പ്പി​ല്ലാ​തെ അ​വ​ളെ കാ​ണാ​ൻ ഭം​ഗി​യി​ല്ല. ’– യു​വാ​വ് കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഒ​രു​മാ​സം ഒ​രു​മി​ച്ചു ക​ഴി​ഞ്ഞെ​ങ്കി​ലും ആ ​മു​ഖ​ത്തെ സ്നേ​ഹി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും യു​വാ​വ് കോ​ട​തി​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.