പ​ന്ത് ത​ട്ടാ​ൻ ക്ഷ​ണി​ക്ക​പ്പെ​ട്ട കു​ട്ടി ആ​രാ​ധ​ക​ന്‍റെ പ​ണി​ക​ണ്ട് എ​ല്ലാ​വ​രും ഞെ​ട്ടി; ര​സ​ക​ര​മാ​യ വീ​ഡി​യോ
Tuesday, August 28, 2018 3:06 PM IST
ഫ്ര​ഞ്ച് ലീ​ഗി​ൽ മാ​ഴ്സ​ലി​യും റെ​ന്നെ​സും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നു മു​മ്പ് ന​ട​ന്ന ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഏ​വ​രെ​യും പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്നു. മ​ത്സ​ര​ത്തി​നു തൊ​ട്ടു മു​മ്പു​ള്ള ഉ​ദ്ഘാ​ട​ന​ത്തിന്‍റെ ഭാഗമായി പന്തു തട്ടുവാൻ ഗ്രൗ​ണ്ടി​ലേ​ക്കു ക്ഷ​ണി​ക്ക​പ്പെ​ട്ട ഒരു ബാലന്‍റെ കുസൃതിയാണ് ഇവിടെ രസകരമായത്.

പ​ന്ത് ത​ട്ടി​യ​തി​നു ശേ​ഷം ഗ്രൗ​ണ്ടി​ൽ നി​ന്നും പോ​കു​ന്ന​തി​നു പ​ക​രം ഈ ​കു​ട്ടി ആ​രാ​ധ​ക​ൻ പ​ന്തു​മാ​യി മു​മ്പോ​ട്ടു നീ​ങ്ങു​ക​യാ​യി​രു​ന്നു. കാ​ണി​ക​ളും ക​ളി​ക്കാ​രും സം​ഭ​വ​മെ​ന്താ​ണെ​ന്ന് മ​ന​സി​ലാ​കാ​തെ നി​ൽ​ക്കു​മ്പോ​ൾ ഈ ​കു​ട്ടി ഗോ​ൾ പോ​സ്റ്റി​നു​ള്ളി​ലേ​ക്കു പ​ന്ത് പാ​യി​ച്ച​തി​നു ശേ​ഷം ഗോ​ൾ നേ​ടി​യ സ​ന്തോ​ഷ​ത്തി​ൽ ഗ്രൗ​ണ്ടി​ൽ തു​ള്ളി ചാ​ടു​ക​യാ​യി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് ഇ​വി​ടെ നി​ന്നും കു​ട്ടി പോ​യ​ത്. ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ കു​ട്ടി​യു​ടെ പ്ര​വൃ​ത്തി​യെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.