വ​ള​ർ​ത്തു​നാ​യകൾ​ക്ക് ഒ​രു വ​സ്ത്രം വാ​ങ്ങി​യ​താ, ബി​ല്ല് വെ​റും ഏ​ഴ് ല​ക്ഷം രൂ​പ
Sunday, October 31, 2021 2:41 PM IST
വ​ള​ർ​ത്തു​നാ​യ​ക​ൾ​ക്കാ​യി ആ​യി​ര​ങ്ങ​ളും പ​തി​നാ​യി​ര​ങ്ങ​ളും മു​ട​ക്കാ​ൻ ഇ​ന്ന് ആ​ളു​ക​ൾ​ക്ക് മ​ടി​യി​ല്ല. നാ​യ​ക​ളെ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​വ​രാ​ൻ ല​ക്ഷ​ങ്ങ​ളും ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ പ​തി​നാ​യി​ര​ങ്ങ​ളും മു​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ എ​ത്ര​യെ​ത്ര കേ​ൾ​ക്കു​ന്നു. ഈ ​ഗ​ണ​ത്തി​ൽ പു​തി​യ​താ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു മോ​ഡ​ൽ.

ര​ണ്ട് വ​ള​ർ​ത്തു​നാ​യ​ക​ൾ​ക്ക് വ​സ്ത്രം വാ​ങ്ങാ​നാ​യി ഏ​ഴു ല​ക്ഷം രൂ​പ​യി​ലേ​റെ ചെ​ല​വി​ട്ടി​രി​ക്കു​ക​യാ​ണ് ഈ ​മോ​ഡ​ൽ. ഇം​ഗ്ല​ണ്ടി​ലെ കെ​ന്റി​ന​ടു​ത്തു​ള്ള ആ​ഷ്‌​ഫോ​ർ​ഡ് സ്വ​ദേ​ശി​നി​യാ​യ മോ​ഡ​ൽ ലോ​റ​ൻ നൈ​റ്റാ​ണ് ത​ന്‍റെ പോ​മ​റേ​നി​യ​ൻ നാ​യ​ക​ൾ​ക്കാ​യി വി​ല​കൂ​ടി​യ വ​സ്ത്രം വാ​ങ്ങി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​സ്ത്രം​ധ​രി​ച്ചു​ള്ള പോ​മ​റേ​നി​യ​ൻ നാ​യ​ക​ളു​മൊ​ത്തു​ള്ള നൈ​റ്റി​ന്‍റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​ണ്. ലോ​റ​ൻ നൈ​റ്റ് ഒ​രു മോ​ഡ​ലും പെ​റ്റ് ബോ​ട്ടി​ക്, റോ ​ആ​ൻ​ഡ് ഫ്ര​ണ്ട്സ് വ​സ്ത്ര​ശാ​ല എ​ന്നി​വ​യു​ടെ ഉ​ട​മ കൂ​ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.