"ഇ​തു​താ​ൻ​ഡാ പോ​ലീ​സ്'; ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജേ​ശ്വ​രി​ക്ക് കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡിയ
Thursday, November 11, 2021 8:07 PM IST
ക​ന​ത്ത മ​ഴ​യി​ല്‍ ബോ​ധ​ര​ഹി​ത​യാ​യ യു​വാ​വി​നെ തോ​ളി​ലേ​റ്റി ഓ​ടു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ടെ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ. ചെ​ന്നൈ​യി​ലെ ടി​പി ഛത്രം ​പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജേ​ശ്വ​രി​യാ​ണ് ക​ക്ഷി. സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് രാ​ജേ​ശ്വ​രി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ചെ​ന്നൈ​യി​ലെ ടി.​പി.ഛ​ത്ര ഭാ​ഗ​ത്തെ സെ​മി​ത്തേ​രി​യി​ലാ​ണ് സം​ഭ​വം. മ​ഴ​ക്കെ​ടു​തി നേ​രി​ടു​ന്ന ടി​പി ഛത്രം ​പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ശ്വ​രി​യും സം​ഘ​വും. പ്ര​ദേ​ശ​ത്തെ സെ​മി​ത്തേ​രി​യ്ക്ക് അ​ടു​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് ഒ​രാ​ൾ കു​ഴ​ഞ്ഞ് വീ​ണ് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന​ത്.

ജീ​വ​നു​ണ്ട് എ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ അ​യാ​ളെ രാ​ജേ​ശ്വ​രി തോ​ള​ത്ത് എ​ടു​ത്ത് ഓ​ട്ടോ റി​ക്ഷ​യി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു.​ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന യു​വാ​വി​നെ തോ​ളി​ലേ​റ്റി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് ഓ​ട്ടോ​യി​ല്‍ ക​യ​റ്റി വി​ടു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. തൊ​ട്ട​ടു​ത്ത് പു​രു​ഷ​ന്‍​മാ​ര്‍ ഉ​ണ്ടാ​യി​ട്ടും ഒ​റ്റ​യ്ക്കാ​ണ് ഇ​വ​ര്‍ യു​വാ​വി​നെ തോ​ളി​ലി​ട്ട് ഓ​ടി​യ​ത്.

ഉ​ദ​യ് കു​മാ​റി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​പ്പോ​ൾ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വാ​വ് നി​ല​മെ​ച്ച​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.