റ​ണ്‍​വേ​യി​ൽ അ​ക്ര​മി​യു​ടെ അ​തി​ക്ര​മം; പി​ന്നാ​ലെ സി​നി​മ സ്റ്റൈ​ലി​ൽ പോ​ലീ​സും; വീ​ഡി​യോ
Tuesday, September 11, 2018 1:33 PM IST
ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ​യി​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി​യ​യാ​ളെ പി​ടി​കൂ​ടാ​ൻ ഇ​രു​പ​ത് കാ​റു​ക​ളും ബൈ​ക്കു​ക​ളും ഹെ​ലി​കോ​പ്റ്റ​റും. ഫ്രാ​ൻ​സി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സി​നി​മ രം​ഗ​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ന​ഗ​ര​ത്തി​ലൂ​ടെ അ​തി​വേ​ഗ​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് പോ​ലീ​സ് ഇ​യാ​ളെ പി​ന്തു​ട​ർ​ന്നി​രു​ന്നു. ഇ​തി​നൊ​ടു​വി​ലാ​ണ് കാ​റു​മാ​യി അ​ദ്ദേ​ഹം ലി​യോ​ണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

ഈ ​ഓ​ട്ട​ത്തി​നു ശേ​ഷം വാ​ഹ​ന​ത്തി​ൽ നി​ന്നു​മി​റ​ങ്ങി ഓ​ടി​ര​ക്ഷ​പെ​ടു​വാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് കീ​ഴ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് പ​തി​നേ​ഴ് വി​മാ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ടു​ക​യും 52 വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.