താരപുത്രനൊപ്പം പ്രി​യാ വാ​ര്യരുടെ പുതിയ പ​ര​സ്യം; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ട്രോൾമ​ഴ
Thursday, October 4, 2018 3:28 PM IST
പ്രി​യാ വാ​ര്യ​ർ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന അ​ഡാ​ർ ലൗ​വി​ലെ ഗാ​ന​ത്തി​ന് ഡി​സ്‌ലൈക്ക് പെ​രു​മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. അ​തോ​ടൊ​പ്പം ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ട്രോ​ളു​ക​ളി​ലും പ്രി​യ വാ​ര്യ​രാ​യി​രു​ന്നു പ്ര​ധാ​ന​താ​ര​വും. ഇ​പ്പോ​ഴി​ത പ്രി​യ വാ​ര്യ​ർ അ​ഭി​ന​യി​ച്ച ഒ​രു പ​ര​സ്യം പ​രി​ഹാ​സ ക​മ​ന്‍റു​ക​ൾ​കൊ​ണ്ട് നി​റ​യു​ക​യാ​ണ്.



തെ​ലു​ങ്കി​ലെ യു​വ​താ​രം അ​ഖി​ൽ അ​ക്കി​നേ​നി​ക്കൊ​പ്പ​മാ​ണ് പ്രി​യ സൗത്ത് ഇന്ത്യ ഷോപ്പിംഗ് മാളിന്‍റെ പരസ്യത്തിൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഈ ​പ​ര​സ്യം ട്രോ​ളി​ന്‍റെ​യും പ​രി​ഹാ​സ ക​മ​ന്‍റു​ക​ളു​ടെ​യും പ്ര​ള​യ​മാ​ണ്. ഇ​തി​നു മു​മ്പ് പ്രി​യ അ​ഭി​ന​യി​ച്ച മ​ഞ്ചി​ന്‍റെ പ​ര​സ്യം പു​റ​ത്തു​വി​ട്ട​പ്പോ​ഴും എ​വി​ടെ​യും പ​രി​ഹാ​സ​മ​ഴ​യാ​യി​രു​ന്നു.



ഒ​മ​ർ​ലു​ലു ചി​ത്ര​മാ​യ അ​ഡാ​ർ ലൗ​വി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ട​പ്പോ​ൾ ത​ന്നെ പ്രി​യ​യെ തേ​ടി ട്രോ​ൾ പെ​രു​മ​ഴ​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ലെ ഗാ​നം ക​ണ്ട കൂ​ടു​ത​ലാ​ളു​ക​ളു​ടെ​യും വി​ര​ലു​ക​ൾ ഡി​സ്‌ലൈ​ക്ക് ബ​ട്ട​ണി​ലേ​ക്ക് നീ​ണ്ടു​വെ​ങ്കി​ലും ഇ​തെ​ല്ലാം പ്രി​യ​യു​ടെ പ്ര​ശ​സ്തി പ​തിന്മട​ങ്ങ് വ​ർ​ദ്ധി​പ്പി​ക്കു​ക​യെ ചെ​യ്തി​രു​ന്നു​ള്ളു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.