മ​ര​ണ​ത്തി​ന്‍റെ മു​ന്നിലും പ​ത​റിയില്ല; ആ മാ​ലാ​ഖ​മാ​ർ​ക്ക് ലോ​ക​ത്തി​ന്‍റെ ആ​ദ​രം
നി​പ്പാ വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രെ പ​രി​ച​രി​ച്ച് ഇ​തേ രോ​ഗം ബാ​ധി​ച്ച് മ​ര​ണ​ത്തി​നു മു​മ്പി​ൽ കീ​ഴ​ട​ങ്ങി​യ മ​ല​യാ​ളി ന​ഴ്സ് ലി​നി​യുടെ കഥ ഏവരെയും നൊമ്പരപ്പെടുത്തിയിരുന്നു. ഇ​പ്പോഴി​താ, ലിനിയുടെ ത്യാഗത്തെ ലോകവും ആദരിച്ചിരിക്കുകയാണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ദ​രി​ച്ച മൂ​ന്ന് വ​നി​ത​ക​ളി​ൽ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ലി​നി.

ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് മ​ര​ണം പു​ൽ​കി​യ റ​സാ​ൻ അ​ൽ ന​ജ്ജാർ, ലൈ​ബീ​രി​യ​യി​ൽ എ​ബോ​ള​യ്ക്കെ​തി​രെ പോ​രാ​ടു​ക​യും അ​തി​നു ശേ​ഷം പ്ര​സ​വ​ത്തോ​ടെ മ​രി​ക്കു​ക​യും ചെ​യ്ത സ​ലോം ക​ർ​വ എ​ന്നീ വ​നി​ത​ക​ളാ​ണ് ലി​നിക്കൊ​പ്പം ലോ​ക​ത്തി​ന്‍റെ അംഗീകാരം ഏ​റ്റു​വാ​ങ്ങി​യ മ​റ്റ് മ​ഹി​ളാ ര​ത്ന​ങ്ങ​ൾ.നി​പ്പാ വൈ​റ​സ് പ​ട​രു​വാ​ൻ ആ​രം​ഭി​ച്ച സ​മ​യ​ത്ത് ലി​നി സ്വീ​ക​രി​ച്ച നി​ല​പാ​ടാ​ണ് ഈ ​അ​ദ​രം ഇ​വ​രെ തേ​ടി​യെ​ത്തു​ന്ന​തി​നും കാ​ര​ണ​മാ​യ​ത്. നി​പ്പാ പി​ടി​പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ലി​നി ത​ന്നെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ത​ന്നെ കാ​ണാ​ൻ എ​ത്തി​യ ബ​ന്ധു​ക്ക​ളെ പോ​ലും കാ​ണാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന ലി​നി, ഭ​ർ​ത്താ​വി​നെ​ഴു​തി വെ​ച്ച ക​ത്ത് ഏ​റെ നൊ​മ്പ​ര​ത്തോ​ടെ​യാ​ണ് ഏ​വ​രും വാ​യി​ച്ച​റി​ഞ്ഞ​ത്.

ന​ഴ്സിം​ഗ് എ​ന്ന തൊ​ഴി​ലി​ന്‍റെ മ​ഹ​ത്വം എ​ത്ര​മാ​ത്ര​മു​ണ്ടെ​ന്ന് ഒ​രു നാ​ടി​നെ മു​ഴു​വ​ൻ ബോ​ധ്യ​മാ​ക്കിക്കൊടുത്ത ലി​നി​ക്ക്, ഭ​ർ​ത്താ​വി​നെ​യും പ​റ​ക്ക​മു​റ്റാ​ത്ത ത​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ​യും അ​വ​സാ​ന​മാ​യി ഒ​രുനോ​ക്കു കാ​ണാൻ പോ​ലു​മു​ള്ള ഭാ​ഗ്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​സാ​നം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​തെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​ന്നെ സം​സ്ക​രി​ച്ച​പ്പോ​ൾ വി​ങ്ങി​പ്പൊ​ട്ടി​ക്ക​ര​യു​വാ​ൻ മാ​ത്ര​മാ​യി​രു​ന്നു ഏ​വ​രു​ടെ​യും വി​ധി.

ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കാ​തി​രു​ന്ന ലി​നി​ക്കൊ​പ്പം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ദ​രി​ച്ച മ​റ്റ് ര​ണ്ടു പേ​രെക്കുറി​ച്ചും പ​റ​യാ​ൻ ഒ​രു​പാ​ടു​ണ്ട്. ഇസ്രയേൽ- പലസ്തീൻ അതിർത്തിയായ ഗാ​സ​യി​ലെ യു​ദ്ധഭൂ​മി​യി​ൽ പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്നൊ​ഴു​കിക്കിട​ന്ന​വ​രെ പ​രി​ച​രി​ക്കാൻ ഇ​റ​ങ്ങിത്തിരി​ച്ചതായിരുന്നു റ​സാ​ൻ അ​ൽ ന​ജ്ജാർ എന്ന ഇരുപത്തിരണ്ടുകാരി. കു​ട്ടി​ത്തം വി​ട്ടു​മാ​റാ​ത്ത മു​ഖ​വു​മാ​യി അ​വ​ർ​ക്ക് ഇ​ട​യി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി​യ ആ ​യു​വ​തി​യെ കാ​ത്തി​രു​ന്ന​ത് തീ ​തു​പ്പു​ന്ന വെ​ടി​യു​ണ്ട​ക​ളാ​ണ്.ഗാ​സ​യി​ലെ പ​ട്ട​ണ​മാ​യ ഖാ​ൻ യൂ​ന​സി​ൽ പ​രി​ക്കേ​റ്റ സ​മ​ര​ക്കാ​രാ​യ പല​സ്തീ​നി​ക​ൾ​ക്കു​ള്ള മ​രു​ന്നു​മാ​യി പോ​കു​മ്പോ​ൾ ആ​ണ് റസാന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. മ​ര​ണ​ത്തി​ന്‍റെ രൂ​പ​ത്തി​ൽ ത​ന്നെ കവ​ർ​ന്നെ​ടു​ക്കാ​ൻ വെ​ടി​യു​ണ്ട​ക​ൾ ത​യാ​റാ​യ​പ്പോ​ൾ ധ​രി​ച്ചി​രു​ന്ന വെ​ളു​ത്ത വ​സ്ത്രം ഉ​യ​ർ​ത്തി റ​സാ​ൻ വി​ശി​ക്കാ​ട്ടി​യെ​ങ്കി​ലും മ​ര​ണ​ത്തെ പു​ൽ​കു​ക എ​ന്ന​താ​യി​രു​ന്നു വി​ധി അ​വ​ൾ​ക്കാ​യി സൂ​ക്ഷി​ച്ച വാ​ക്ക്.

ഏ​വ​രെ​യും ശു​ശ്രൂ​ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങിപ്പുറ​പ്പെ​ട്ട മ​ക​ൾ ജീ​വ​ച്ഛ​വ​മാ​യി തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ ര​ക്ത​ക്ക​റ പു​ര​ണ്ട വ​സ്ത്ര​ങ്ങ​ളും ബാ​ൻ​ഡേ​യ്ഡു​ക​ളും ഉ​യ​ർ​ത്തി റ​സാ​ന്‍റെ അ​മ്മ പ​റ​ഞ്ഞു- ഇ​താ​ണ് എ​ന്‍റെ മ​ക​ളു​ടെ ആ​യു​ധ​വും യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളും. ര​ക്തം ചി​ന്തി​യ​വ​രെ ശു​ശ്രൂ​ഷി​ക്കു​വാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ച ഈ ​യു​വ​തി​യെ തേ​ടി ലോ​ക​ത്തി​ന്‍റെ അം​ഗീ​കാരം ഇ​പ്പോ​ൾ എത്തി​യി​രി​ക്കു​ക​യാ​ണ്.

എ​ബോ​ള​യ്ക്കെ​തി​രാ​യ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ലൈ​ബീ​രി​യ​യി​ൽ ന​ഴ്സാ​യ സ​ലോം ക​ർ​വ ഏ​വ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത്. എ​ബോ​ള ബാ​ധിച്ചിരുന്ന ഇവർ അതിൽ നിന്നും ര​ക്ഷ​പെ​ട്ട ശേ​ഷ​മാ​ണ് തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​വാ​ൻ ആ​രം​ഭി​ച്ച​ത്. ഡോ​ക്ട​റാ​യി​രു​ന്ന അ​ച്ഛ​നു​ൾ​പ്പ​ടെ ഏ​ഴു കു​ടും​ബാം​ഗ​ങ്ങ​ളെ​യാ​ണ് സ​ലോം ക​ർ​വ​യ്ക്ക് എ​ബോ​ള കാ​ര​ണം ന​ഷ്ട​മാ​യ​ത്.

ഗ​ർ​ഭി​ണി​യാ​യ സ​ഹോ​ദ​രി​യെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നി​ട​യിലാണ് സ​ലോ​മി​ന് ഈ ​രോ​ഗം പി​ടി​പെ​ട്ടത്. സ​ലോ​മി​നൊ​പ്പം കാ​മു​ക​നും ഈ ​രോ​ഗം പി​ടി​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് രോ​ഗ വി​മു​ക്ത​രാ​യ ഇ​രു​വ​രും ചേ​ർ​ന്നാ​ണ് എ​ബോ​ള രോ​ഗ ബാ​ധി​ത​രെ ശു​ശ്രൂ​ഷി​ക്കു​വാ​ൻ മു​മ്പി​ൽ നി​ന്ന​ത്. മൂ​ന്നാ​മ​ത്തെ കു​ഞ്ഞി​നെ ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് സ​ലോ​മി​ന്‍റെ​യും ഹാ​രി​സി​ന്‍റെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​ത്.അ​തി​നു ശേ​ഷം സ​ലോം നാ​ലാ​മ​ത്തെ കു​ഞ്ഞി​നെ ഗ​ർ​ഭം ധ​രി​ച്ചു തു​ട​ർ​ച്ച​യാ​യ ഗ​ർ​ഭ​ധാ​ര​ണ​വും പ്ര​സ​വ​വും ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​മെ​ന്നാ​യ​പ്പോ​ൾ നാ​ലാ​മ​ത്തെ കു​ഞ്ഞി​നെ ഗ​ർ​ഭ​ത്തി​ലേ ഇ​ല്ലാ​താ​ക്കാ​ൻ അ​വ​ർ ആ​ദ്യം ചി​ന്തി​ച്ചു. എ​ന്നാ​ൽ പി​ന്നീ​ട് ആ ​തീ​രു​മാ​ന​ത്തി​ൽ നി​ന്ന് ഇ​വ​ർ പി​ന്മാ​റി. ഗ​ർ​ഭ​കാ​ല​ത്തി​ലു​ട​നീ​ളം ര​ക്ത​സ​മ്മ​ർ​ദ്ദം വ​ള​രെ​ക്കൂ​ടു​ത​ലാ​യ​തി​നാ​ൽ സി​സേ​റി​യ​നി​ലൂ​ടെ​യാ​ണ് സ​ലോം കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

പ്ര​സ​വ​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി​യി​ട്ടും സ​ലോ​മി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടി​ല്ല. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​വ​രു​ടെ അ​വ​ശ​ത​യെ അ​വ​ഗ​ണി​ച്ചു. ഒ​രി​ക്ക​ൽ എ​ബോ​ള രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ രോ​ഗാ​ണു വാ​ഹ​ക​രാ​ണെ​ന്ന അ​ന്ധ​വി​ശ്വാ​സ​ത്തി​ലാ​ണ് അ​വ​ർ സ​ലോ​മി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്. രോ​ഗം മൂ​ർ​ച്ഛി​ച്ച സ​ലോ​മി​നെ ഹാ​രി​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തും ഫ​ല​വ​ത്താ​യി​ല്ല.

എ​ബോ​ള വാ​ഹ​ക​യാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ അ​വ​ർ സ​ലോ​മി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​വാ​ൻ വി​സ​മ്മ​തി​ച്ചു. അ​വ​സാ​നം ചി​കി​ത്സ കി​ട്ടാ​തെ അ​വ​ൾ മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​സു​ഖം മാ​റി​യാ​ലും അ​വ​രു​ടെ ശ​രീ​ര​ത്തി​ൽ രോ​ഗാ​ണു​ക്ക​ളു​ണ്ടാ​കു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് ഡോ​ക്ട​ർ​മാ​ർ അ​വ​രെ തൊ​ടാ​ന​റ​ച്ച് മാ​റി നി​ന്ന​ത്. അ​ങ്ങ​നെ നി​സ്സ​ഹാ​യ​ത​യോ​ടെ ഭ​ർ​ത്താ​വി​നെ​യും പ​റ​ക്ക​മു​റ്റാ​ത്ത നാ​ലു കു​ഞ്ഞു​ങ്ങ​ളെ​യും ബാ​ക്കി​യാ​ക്കി 2017 ൽ ​അ​വ​ർ ഈ ​ലോ​ക​ത്തു നി​ന്നും യാ​ത്ര​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.