സം​സ്ഥാ​ന​ത്തെ ആ​ദ്യ വ​നി​താ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ടർ; സ​രി​ഗ ജ്യോ​തി സാ​ക്ഷാ​ത്ക​രി​ച്ച​ത് അ​ച്ഛ​ന്‍റെ സ്വ​പ്നം
Tuesday, November 6, 2018 1:23 PM IST
ഡ്രൈ​വ​റാ​യ അ​ച്ഛ​ന്‍റെ ഏ​റ്റ​വും വ​ലി​യ സ്വ​പ്നം സഫലമാ​ക്കു​വാ​ൻ സാ​ധി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​നി​യാ​യ സ​രി​ഗ ജ്യോ​തി. മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പി​ലേ​ക്കു​ള്ള പൊ​തു​പ​രീ​ക്ഷ​യി​ലൂ​ടെ നേ​രി​ട്ടു നി​യ​മ​നം ല​ഭി​ച്ച ആ​ദ്യ​ത്തെ വ​നി​ത​യെ​ന്ന ബ​ഹു​മ​തി​ക്കൊ​പ്പം അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹ​വും നി​റ​വേ​റ്റി ന​ൽ​കി​യ​പ്പോ​ൾ സ​രി​ഗ കൊ​യ്ത നേ​ട്ട​ത്തി​ന് ഇ​ര​ട്ടി മ​ധു​ര​മാ​ണ്. അ​സി​സ്റ്റ​ന്‍റ് മോ​ട്ട​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ന്ന പ​ദ​വി​യി​ലേ​ക്കാ​ണ് സ​രി​ഗ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഡ്രൈ​വ​റാ​യ അ​ച്ഛ​ൻ ജ്യോ​തി​കു​മാ​റാ​ണ് ഇ​ത്ത​ര​മൊ​രു വ​ലി​യ നേ​ട്ടം സ്വ​ന്ത​മാ​ക്കു​വാ​ൻ സ​രി​ഗ​യ്ക്ക് പ്ര​ചോ​ദ​ന​മാ​യ​ത്. 176 അ​സി​സ്റ്റ​ന്‍റ് വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ ബാ​ച്ചി​ലെ ഏ​ക വ​നി​ത​യാ​ണ് സ​രി​ഗ.

പ്ല​സ്ടു വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്കി​ൽ ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ഡി​പ്ലോ​മ​യ്ക്കു ചേ​ർ​ന്ന സ​രി​ഗ ഇ​രു​പ​താം വ​യ​സി​ൽ കാ​ർ, ടൂ​വീ​ല​ർ, ഓ​ട്ടോ​റി​ക്ഷ എ​ന്നി​വ​യു​ടെ ലൈ​സ​ൻ​സ് സ്വ​ന്ത​മാ​ക്കി. ഹെ​വി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും സ്വ​ന്ത​മാ​ക്കി​യ സ​രി​ഗ​യു​ടെ ക​ര​ങ്ങ​ളി​ൽ ക്രെ​യി​നും മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും സു​ര​ക്ഷി​ത​മാ​ണ്.

പെ​രു​മ​ണ്‍ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ബി​ടെ​ക്ക് അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​ഠ​ന കാ​ല​യ​ള​വി​ലാ​ണ് സ​രി​ഗ അ​സി​സ്റ്റ​ന്‍റ് മോ​ട്ട​ർ​വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രെ പി​ന്നി​ലാ​ക്കി ഉ​ന്ന​ത വി​ജ​യം കൊ​യ്ത സ​രി​ഗ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റേ​റ്റി​ലെ​ത്തി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.