ഇന്ത്യയെ തോല്പിച്ചത് ജി​എ​സ്ടി: തോൽവിയിലും ട്രോൾ ചിരിയൊരുക്കി സേവാഗ്
ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ഒ​ന്നാം ട്വ​ന്‍റി20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ രു​ചി​ച്ച​ത് പ​രാ​ജ​യ​ത്തി​ന്‍റെ സ്വാ​ദാ​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ചു​ള്ള മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം വീ​രേ​ന്ദ​ർ സേ​വാ​ഗി​ന്‍റെ ട്വീ​റ്റാ​ണ് ഇ​പ്പോ​ൾ ഏ​റെ ചി​രി​പ്പി​ക്കു​ന്ന​ത്.

ബ്രി​സ്ബെയ്നി​ലെ ഗാബ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. 17 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഓ​സ്ട്രേ​ലി​യ 158 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ മ​ഴ കാ​ര​ണം ഡെ​ക്ക് വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ​യ്ക്ക് ജയിക്കാൻ വേണ്ടിയ റൺസ് 174 ആയി നിർണയിക്കുകയായിരുന്നു. പ​ക്ഷെ പ​തി​നേ​ഴ് ഓ​വ​റി​ൽ 169 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ നാ​ല് റ​ണ്‍​സി​ന് പ​രാ​ജ​യ​മ​റി​ഞ്ഞു.

ഇ​താ​ണ് അ​തി​മ​നോ​ഹ​ര​മാ​യൊ​രു ട്രോൾ ക​മ​ന്‍റ് ഇ​ടാ​ൻ സേ​വാ​ഗി​നെ പ്രേ​രി​പ്പി​ച്ച​ത്. ഓ​സ്ട്രേ​ലി​യ​യേ​ക്കാ​ൾ കൂ​ടു​ത​ൽ റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടും ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ടു. "ഓ​സ്ട്രേ​ലി​യ​ൻ റ​ണ്‍​സി​നൊ​പ്പം കൂ​ട്ടി​ച്ചേ​ർ​ത്ത ജി​എ​സ്ടി​യാ​ണ് ഇ​തി​നു കാ​ര​ണ​മാ​യ​ത്. പ​ക്ഷെ മ​നോ​ഹ​ര​മാ​യൊ​രു പ​ര​മ്പ​ര​യ്ക്ക് തു​ട​ക്കം കു​റി​ക്കു​വാ​ൻ പ​റ്റി​യ ക​ളി​യാ​ണ് ന​ട​ന്ന​ത്'. വീ​രേ​ന്ദ​ർ സേ​വാ​ഗ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

സേ​വാ​ഗി​ന്‍റെ ട്വീ​റ്റ് ഇ​തി​നോ​ട​കം ത​ന്നെ ആ​യി​ര​ങ്ങ​ളാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ട്വീ​റ്റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​വും ല​ഭി​ക്കു​ന്നു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.