സോ​ഫ‌‌‍​യു‌‌​ടെ പി​ന്നി​ൽ വി​ഷ​പ്പാ​ന്പ്; പേ‌​ടി​ച്ച് വി​റ​ച്ച് വീ​ട്ടു​കാ​ർ
Thursday, April 7, 2022 8:56 PM IST
വീ​ട്ടി​നു​ള്ളി​ൽ ക​യ​റി പ​തു​ങ്ങി​യി​രി​ക്കു​ന്ന ഒ​രു പാ​മ്പി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു.​അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ലെ ഒ​രു വീ​ട്ടി​ലാ​ണ് പാ​മ്പ് ക​യ​റി​യ​ത്. വീ​ടി​നു​ളി​ൽ ക​യ​റി​യ പാ​മ്പ് വീ​ട്ടി​ലെ സോ​ഫ​യി​ലാ​ണ് ഒ​ളി​ച്ചി​രു​ന്ന​ത്. ഏ​ഴ​ടി നീ​ള​മു​ള്ള ഒ​രു ഭീ​മ​ൻ പാ​മ്പാ​ണ് സോ​ഫാ​യി​ലെ കു​ഷ്യ​ന് പി​ന്നി​ൽ മ​റ​ഞ്ഞി​രു​ന്ന​ത്.

വീ​ടി​നു​ള്ളി​ൽ പാ​മ്പി​നെ ക​ണ്ട​തോ​ടെ വീ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യെ​ങ്കി​ലും അ​വ​ർ ഉ​ട​ൻ ത​ന്നെ സോ ​കാ​ൾ റാ​റ്റി​ൽ സ്നേ​ക്ക് റി​മൂ​വ​ൽ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ പാ​മ്പു​പി​ടു​ത്ത വി​ദ​ഗ്ധ​നാ​യ അ​ല​ക്സ് ടി​ജോ​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ അ​ല​ക്സ് പാ​മ്പി​നെ കു​ഷ്യ​ന് പി​ന്നി​ൽ നി​ന്നും ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. പാ​മ്പ് സോ​ഫ​യി​ൽ ചു​രു​ണ്ടു​കൂ​ടി കി​ട​ക്കു​ന്ന​തും അ​ല​ക്സ് അ​തി​നെ പി​ടി​കൂ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​ണ്.

ഇ​ത്ര​യും വ​ലി​പ്പ​മു​ള്ള പാ​മ്പ് ആ​രു​ടേ​യും ക​ണ്ണി​ൽ പെ​ടാ​തെ വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റു​ക​യും സോ​ഫ​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യും ചെ​യ്ത​ത് എ​ങ്ങ​നെ​യെ​ന്ന സം​ശ‌​മാ​ണ് കൂ​ടു​ത​ൽ പേ​രും ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​തെ​ങ്ങ​നെ​യ​ന്ന​തി​ൽ ത​ങ്ങ​ൾ​ക്കും വ്യ​ക്ത​ത​യി​ല്ലെ​ന്നാ​ണ് പാ​മ്പ് പി​ടു​ത്ത സം​ഘ​ട​ന​യു​ടെ മ​റു​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.