പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് ഭ​ക്ഷ​ണ​വു​മാ​യി 'അ​മ്മ' കാ​ന്‍റീ​ൻ; വി​ള​ന്പി ന​ൽ​കി സ്റ്റാ​ലി​ൻ
Tuesday, November 9, 2021 9:50 PM IST
ചെ​ന്നൈ​യി​ല്‍ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണ​മെ​ത്തി​ച്ച് 'അ​മ്മ' കാ​ന്‍റീ​ന്‍. ദി​വ​സ​ത്തി​ല്‍ മൂ​ന്ന് നേ​ര​മാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം. ഇ​ഡ്ഡ​ലി, പൊ​ങ്ക​ല്‍, സാ​മ്പാ​ര്‍, തൈ​ര്‍ സാ​ദം, ലെ​മ​ണ്‍ റൈ​സ് എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ന് പ​ല​യി​ട​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി എം ​കെ സ്റ്റാ​ലി​നും എ​ത്തി.

പ്ര​ള​യ​മു​ണ്ടാ​ക്കി​യ പ്ര​തി​സ​ന്ധി​ക​ള്‍ അ​തി​ജീ​വി​ക്കു​ന്ന​ത് വ​രെ സൗ​ജ​ന്യ ഭ​ക്ഷ​ണ​വി​ത​ര​ണം തു​ട​രു​മെ​ന്ന് സ്റ്റാ​ലി​ന്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. ചെ​ന്നൈ​യി​ലും ചെ​ങ്ക​ല്‍​പേ​ട്ട്, കാ​ഞ്ചീ​പു​രം, തി​രു​വ​ള്ളൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ശ​നി​യാ​ഴ്ച മു​ത​ല്‍ ക​ന​ത്ത മ​ഴ​യു​ണ്ടാ​യ​ത്. വെ​ള്ള​ക്കെ​ട്ട് കൂ​ടി​യ​തോ​ടെ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ള​യ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.