"ഉറക്കം പ്രധാനമാണ്’: സീറ്റില്‍ കിടന്നുറങ്ങുന്ന നായയെ എഴുന്നേല്‍പ്പിക്കാതെ യാത്രക്കാര്‍; വീഡിയോ കാണാം
Friday, October 7, 2022 10:25 AM IST
ഉറക്കത്തിന് ഭംഗം വരുന്നത് ഇഷ്ടപ്പെടുന്ന ആരുംതന്നെ ഈ ലോകത്തുണ്ടാവുകയില്ല. അതിപ്പോള്‍ മനുഷ്യരായാലും മൃഗങ്ങളായാലും അങ്ങനൊക്കെതന്നെ.

ഒരു നായയുടെ ഉറക്കവുമായി ബന്ധപ്പെട്ട വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ പ്രചരിക്കുന്നത്. സ്റ്റെഫാനോ എസ്. മാഗി തന്‍റെ ട്വിറ്റില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു യാത്ര ദൃശ്യമാണുള്ളത്.

തിരക്കേറിയ വാഹനത്തില്‍ നിരവധി പേര്‍ നില്‍ക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ ഈ തിരക്കൊന്നുമറിയാതെ രണ്ട് സീറ്റിലായി കിടന്നുറങ്ങുകയാണൊരു ശുനകന്‍. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആളുകളില്‍ ഒരാള്‍പോലും ആ നായയെ ശല്യം ചെയ്തില്ല എന്നതാണ്.

നെറ്റിസണ്‍ ലോകത്ത് വെെറലായ ഈ വീഡിയോയ്ക്ക് നിരവധി കമന്‍റുകളും ലഭിക്കുന്നുണ്ട്. യാത്രക്കാരുടെ നല്ല മനസാരും കാണാതെ പോകരുതെന്നാണ് അവയിലൊരെണ്ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.