പെ​ൺ​കു​ട്ടി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച് യു​വാ​വ്; സ​ന്തോ​ഷം പ​ക​രു​ന്ന ദൃ​ശ്യ​മെ​ന്ന് ബ്രി​ട്ടാ​സ്
Sunday, February 13, 2022 3:15 PM IST
ട്രാ​ക്കി​ൽ വീ​ണ പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ച്ച് യു​വാ​വ്. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലെ ബ​ർ​ഖേ​ഡി പ്ര​ദേ​ശ​ത്ത് റെ​യി​ൽ​വെ പ്ലാ​റ്റ്ഫോ​മി​ല്‍ നി​ന്നി​രു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി പൊ​ടു​ന്ന​നെ കാ​ല്‍​വ​ഴു​തി ട്രാ​ക്കി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. മ​ര​പ്പ​ണി​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് മെ​ഹ​ബൂ​ബ് ത​ന്‍റെ ഫാ​ക്ട​റി​യി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

പെ​ൺ​കു​ട്ടി ട്രാ​ക്കി​ലേ​യ്ക്ക് വീ​ഴു​ന്ന​തു ചാ​ടു​ന്ന​ത് ക​ണ്ട 37 കാ​ര​നാ​യ മു​ഹ​മ്മ​ദ് മെ​ഹ​ബൂ​ബ് ട്രാ​ക്കി​ലേ​യ്ക്ക് ചാ​ടി. പെ​ൺ​കു​ട്ടി​യെ ട്രാ​ക്കി​ന് പു​റ​ത്തെ​ത്തി​ക്കാ​ൻ സ​മ​യ​മി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ മു​ഹ​മ്മ​ദ് കു​ട്ടി​യെ ട്രാ​ക്കി​ന്‍റെ ന​ടു​വി​ലേ​ക്ക് വ​ലി​ച്ചു, ചേ​ർ​ത്ത് പി​ടി​ച്ചു. ട്രെ​യി​ൻ ക​ട​ന്ന് പോ​കു​ന്ന​ത് വ​രെ ട്രാ​ക്കി​ന് ന​ടു​വി​ൽ സു​ര​ക്ഷ യു​ടെ ക​വ​ച​മാ​യി മാ​റി.

അ​തേ​സ​മ​യം, പെ​ൺ​കു​ട്ടി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ മെ​ഹ​ബൂ​ബ് ത​ല താ​ഴ്ത്തി പെ​ൺ​കു​ട്ടി​യ്ക്ക് സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തി. ട്രെ​യി​ന്‍ ക​ട​ന്നു പോ​കു​ന്ന​ത് വ​രെ പെ​ണ്‍​കു​ട്ടി​യെ പി​ടി​ച്ച് ട്രാ​ക്കി​ല്‍ ത​ന്നെ കി​ട​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ജാ​തി​യു​ടെ​യും മ​ത​ത്തി​നെ​യും പേ​രി​ൽ വെ​റു​പ്പും വി​ദ്വേ​ഷ​വും പ​ട​രു​ന്ന ഈ ​വേ​ള​യി​ൽ മ​ന​സി​ന് സ​ന്തോ​ഷം പ​ക​രു​ന്ന ദൃ​ശ്യ​മാ​ണി​തെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ് എം​പി വീ​ഡി​യോ പ​ങ്കു​വ​ച്ച് കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.