കണ്ടാൽ മാനിനെപ്പോലെ; പെറുവിന്‍റെ സ്വന്തം വി​ക്യൂ​ണിയ
Friday, September 21, 2018 12:24 PM IST
പെ​റു എ​ന്ന തെക്കേ അമേരിക്കൻ രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലും അ​വി​ട​ത്തെ ജ​ന​ത​യു​ടെ ഹൃ​ദ​യ​ത്തി​ലു​മൊ​ക്കെ ഏ​റെ സ്ഥാ​ന​മു​ള്ള ഒ​രു മൃ​ഗ​മാ​ണ് വി​ക്യൂ​ണിയ. മാ​നു​ക​ളോ​ട് രൂ​പ സാ​ദ്യ​ശ്യ​മു​ള്ള ഇ​വ പെ​റു​വി​ന്‍റെ ദേ​ശീ​യ മൃ​ഗ​മാ​ണ്. ഇ​വി​ട​ത്തെ ദേ​ശീ​യ പ​താ​ക​യി​ലും സൈ​ന്യ​ത്തി​ന്‍റെ യൂ​ണി​ഫോ​മി​ലും ക​റ​ൻ​സി​യി​ലു​മെ​ല്ലാം ഈ ​മൃ​ഗ​ത്തി​ന്‍റെ രൂ​പം കാ​ണാം.

രോമത്തിന്‍റെ സവിശേഷതകൾ

വ​ള​രെ മൃ​ദു​ല​മാ​യ സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള രോ​മ​ങ്ങ​ളാ​ണ് വിക്യൂ​ണിയക​ളു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ലോ​ക​ത്തി​ലെ ഏ​റ്റ​വും മേന്മയു​ള്ള പ്ര​കൃ​തി​ദ​ത്ത​മാ​യ ഫൈ​ബ​റാ​ണി​ത്. ഇ​വ​യി​ൽ നി​ന്ന് രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന തു​ണി​ത്ത​ര​ങ്ങ​ൾ ലോ​ക​ത്തി​ലെ ​ത​ന്നെ ഏ​റ്റ​വും വി​ല​ കൂ​ടി​യ തു​ണി​ത്ത​ര​ങ്ങ​ളാ​ണ്. കാ​ഷ്മീ​രി വ​സ്ത്ര​ങ്ങ​ളേ​ക്കാ​ൾ അ​ഞ്ചി​ര​ട്ടി​യാ​ണ് വി​ക്യൂ​ണ വ​സ്ത്ര​ങ്ങ​ളു​ടെ വി​ല.

ഇൻക സംസ്കാരത്തിലെ വിശിഷ്‌‌ട മൃഗം

നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് ഇ​ൻ​ക സാ​മ്രാജ്യ​കാ​ല​ത്ത് ദ​ക്ഷി​ണ പെ​റു​മു​ത​ൽ ഉ​ത്ത​ര അ​ർ​ജ​ന്‍റീ​ന​ വ​രെ​യു​ള്ള പു​ൽ​മേ​ടു​ക​ളി​ൽ 20 ല​ക്ഷ​ത്തോ​ളം വി​ക്യൂ​ണിയ​ക​ൾ മേ​ഞ്ഞി​രു​ന്നു. വി​ക്യൂ​ണിയക​ളെ വി ശിഷ്ട ശ​ക്തി​യു​ള്ള മൃ​ഗ​ങ്ങ​ളാ​യാ​ണ് ഇ​ൻ​ക സം​സ്കാ​രം ക​ണ്ടി​രു​ന്ന​ത്. വി​ക്യൂ​ണിയക​ളു​ടെ രോ​മം നെ​യ്ത് ഉ​ണ്ടാ​ക്കു​ന്ന പ്ര​ത്യേ​ക വ​സ്ത്ര​ങ്ങ​ൾ ഇ​ൻ​ക സാ​മ്രാ​ജ്യ​ത്തി​ലെ ഉ​ന്ന​ത​കു​ലജാ​ത​ർ​ക്ക് മാ​ത്ര​മേ ധ​രി​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളു.

രോമമെടുക്കൽ ഒരു ആഘോഷം

എ​ല്ലാ നാ​ലു വ​ർ​ഷം കൂ​ടു​ന്പോ​ഴാ​യി​രു​ന്നു വിക്യൂ​ണിയ​ക​ളു​ടെ ശ​രീ​ര​ത്തി​ൽ​നി​ന്ന് രോ​മം​ശേ​ഖ​രി​ച്ചി​രു​ന്ന​ത്. ച​ക്കു എ​ന്നാ​യി​രു​ന്നു ഇ​വ​യു​ടെ രോ​മം ശേ​ഖ​രി​ക്കു​ന്ന ച​ട​ങ്ങി​ന്‍റെ പേ​ര്. വിക്യൂ​ണിയക​ളു​ടെ ആ​വാ​സ സ്ഥ​ല​ത്തെ​ത്തി അ​വ​യെ പി​ടി​ച്ച് രോ​മ​മെ​ടു​ത്ത ശേ​ഷം മ​ട​ക്കി അ​യയ്​ക്കു​ന്ന​താ​യി​രു​ന്നു പ​തി​വ്. ഇ​ങ്ങ​നെ ശേ​ഖ​രി​ക്കു​ന്ന രോ​മം സ്വ​ർ​ണം​പോ​ലെ രാ​ജ​കൊ​ട്ടാ​ര​ത്തി​ലാ​യി​രു​ന്നു സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

വേട്ടയാടപ്പെട്ട നാളുകൾ

1532ൽ ​സ്പെ​യി​നി​ൽ​നി​ന്ന് പെറുവിൽ എ​ത്തി​യ​വ​ർ വി​ക്യൂ​ണിയക​ളു​ടെ രോ​മ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞു. തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വി​ക്യൂ​ണിയക​ളെ കൊ​ന്നാ​ണ് ആ ​ദു​ഷ്ട​ൻ​മാ​ർ അ​വ​യു​ടെ രോ​മം ശേ​ഖ​രി​ച്ച​ത്. ഈ ​പ​തി​വ് നൂ​റ്റാ​ണ്ടു​ക​ൾ തു​ട​ർ​ന്നു. 20-ാം നൂ​റ്റാ​ണ്ടി​ന്‍റെ മ​ധ്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലു​മൊ​ക്കെ വിക്യൂ​ണിയക​ളു​ടെ രോ​മം കൊണ്ടു​ണ്ടാ​ക്കി​യ കോ​ട്ടു​ക​ൾ വ​ലി​യ ആ​ഡം​ബ​ര​മാ​യാ​ണ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. അ​പ്പോ​ൾ പെ​റു​വി​ൽ ഇ​വ​യു​ടെ സം​ഖ്യ 10,000ൽ ​താ​ഴെ മാ​ത്ര​മാ​യി കു​റ​ഞ്ഞി​രു​ന്നു. വം​ശ​നാ​ശ​ത്തി​ലേ​ക്ക് ഈ ​മൃ​ഗ​ങ്ങ​ൾ അ​തി​വേ​ഗം കു​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ത​ങ്ങ​ളു​ടെ ദേ​ശീ​യ മൃ​ഗം വം​ശ​നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്ന് മ​ന​സി​ലാ​ക്കി പെ​റൂ​വി​യ​ൻ ഗ​വ​ണ്‍​മെ​ന്‍റ് 1967ൽ ​വി​ക്യൂ​ണിയ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി 16,000 ഏ​ക്ക​ർ പു​ൽ​മേ​ട് വി​ക്യൂ​ണിയ ദേ​ശീ​യ ഉ​ദ്യാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചു. 1969ൽ ​എ​ല്ലാ വി​ക്യൂ​ണിയ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ക​ച്ച​വ​ടം രാ​ജ്യ​ത്ത് നി​രോ​ധി​ച്ചു. 1975ൽ ​ക​ണ്‍​വെ​ൻ​ഷ​ൻ ഓ​ണ്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രേ​ഡ് ഇ​ൻ എ​ൻ​ഡേ​ൻ​ജേ​ഡ് സ്പീ​ഷീ​സ് എ​ല്ലാ വി​ക്യൂ​ണിയ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​വും നി​രോ​ധി​ച്ചു. എ​ന്നാ​ൽ വേ​ട്ട​ക്കാ​ർ വി​ക്യൂ​ണിയക​ളെ തു​ട​ർ​ന്നും ആ​ക്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. ക​രി​ഞ്ച​ന്ത​യി​ൽ ഒ​രു കി​ലോ വി​ക്യൂ​ണിയ രോ​മ​ത്തി​ന്‍റെ വി​ല 72,655 രൂപ വ​രെ​യാ​യി​രു​ന്നു.​

മ‌ടങ്ങിവന്ന ആഘോഷം

പ​ഠിച്ച​പ​ണി പ​തി​നെ​ട്ടും നോ​ക്കി​യി​ട്ടും വേ​ട്ട​ക്കാ​രെ നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​രി​നാ​യി​ല്ല.​ ഒ​ടു​വി​ൽ അ​വ​ർ വ​ള​രെ പ്രാ​യോ​ഗി​ക​മാ​യ ഒ​രു മാ​ർ​ഗം ക​ണ്ടെ​ത്തി. ഇ​ൻ​ക സാ​മ്രാജ്യ​കാ​ല​ത്തെ​പ്പോ​ലെ എ​ല്ലാ നാ​ലു​വ​ർ​ഷം കൂ​ടു​ന്പോ​ഴും വിക്യൂ​ണിയക​ളു​ടെ രോ​മം എ​ടു​ക്കു​ന്ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

വി​ക്യൂ​ണിയ​ക​ൾ അ​ധി​വ​സി​ക്കു​ന്ന പു​ൽ​മേ​ടു​ക​ൾ​ക്കു​ സ​മീ​പ​മു​ള്ള ഗ്രാ​മ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് ഇ​തി​നു​ള്ള അ​വ​സ​രം ന​ൽ​കി. ഇ​ങ്ങ​നെ ശേ​ഖ​രി​ക്കു​ന്ന രോ​മം വിൽക്കാനും അവർക്ക് അനുവാദം നൽകി. ഇ​ത് പ​ട്ടി​ണി​യി​ലും ദാ​രി​ദ്ര്യ​ത്തി​ലും ക​ഴി​ഞ്ഞി​രു​ന്ന ഗ്രാ​മ​വാ​സി​ക​ൾ​ക്ക് ന​ല്ല വ​രു​മാ​ന​മു​ണ്ടാ​ക്കി​ക്കൊ​ടു​ത്തു. അ​തോ​ടെ വി​ക്യൂ​ണിയ​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ത​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ മ​ന​സി​ലാ​ക്കി. പു​റ​ത്തു​നി​ന്നെ​ത്തു​ന്ന വേ​ട്ട​ക്കാ​രി​ൽ നി​ന്ന് അ​വ​ർ വി​ക്യൂ​ണിയ​ക​ളെ സം​ര​ക്ഷി​ച്ചു തു​ട​ങ്ങി. 1990ക​ളോ​ടെ വി​ക്യൂ​ണിയ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യി.

1994ൽ ​വി​ക്യൂ​ണിയ​ക​ളു​ടെ രോ​മ​വ്യാ​പാ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന വി​ല​ക്ക് എ​ടു​ത്തു​ക​ള​യ​പ്പെ​ട്ടു. 2008 ആ​യ​പ്പോ​ഴേ​ക്കും വം​ശ​നാ​ശ ഭീ​ഷ​ണി​യു​ള്ള ജീ​വി​ക​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്നു​പോ​ലും അ​വ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. ഇ​ത്ത​ര​ത്തി​ലൊ​രു തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ ലോ​ക​ത്തി​ലെ അ​പൂ​ർ​വം ചി​ല ജീ​വി​വ​ർ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് വി​ക്യൂ​ണിയ​ക​ൾ. ഇ​പ്പോ​ൾ പെ​റു​വി​ലെ പു​ൽ​മേ​ടു​ക​ളി​ൽ ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം വി​ക്യൂ​ണിയ​ക​ൾ മേ​യുന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

ഒരു കോട്ടിന്‍റെ വില 14 ലക്ഷം!

പെ​റു​വി​ലെ ഗ്രാ​മീ​ണ​ർ ശേ​ഖ​രി​ക്കു​ന്ന വി​ക്യൂ​ണിയ രോ​മ​ത്തിൽ അ​ധി​ക​വും വാ​ങ്ങു​ന്ന​ത് ലോ​റോ പി​യാ​ന എ​ന്ന ഇ​റ്റാ​ലി​യ​ൻ ക​ന്പ​നി​യാ​ണ്. കി​ലോ​യ്ക്ക് 29,000 രൂപ മു​ത​ൽ 60,000 രൂപ വ​രെ ഗ്രാ​മീ​ണ​ർ​ക്ക് വി​ല​യാ​യി കി​ട്ടും. ആ​ഡം​ബ​ര ഉ​ത്പ​ന്ന നി​ർ​മാ​താ​ക്ക​ളാ​യ ലോ​റോ പി​യാ​ന​യ്ക്ക് വി​ക്യൂ​ണിയ രോ​മ​ങ്ങ​ൾ നെ​യ്തെ​ടു​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. ഇ​ങ്ങ​നെ നെ​യ്തെ​ടു​ക്കു​ന്ന ഒ​രു സ്കാ​ർ​ഫി​ന്‍റെ വില രണ്ടു ലക്ഷം രൂപയ്ക്കുമുകളിലാണ്. ജാ​ക്ക​റ്റു​ക​ൾ​ക്കാ​ക​ട്ടെ 14,52,900ഡോ​ള​ർ​വ​രെ വി​ല​വ​രും.

പു​ത​പ്പു​ക​ൾ,ഷാ​ളു​ക​ൾ, കൈ ​ഉ​റ​ക​ൾ തു​ട​ങ്ങി നി​ര​വ​ധി വ​സ്തു​ക്ക​ൾ വി​ക്യൂ​ണിയക​ളു​ടെ രോ​മ​ങ്ങ​ളി​ൽ​നി​ന്ന് ഉ​ണ്ടാ​ക്കു​ന്നു. വ​സ്ത്ര വി​പ​ണി​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഢം​ബ​ര​ങ്ങ​ളാ​ണ് അ​വ.

റോസ് മേരി ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.