വാ​ൾ​നി എ​ക്സ്റ്റ​ൻ​ഷ​ൻ: ക​ട​ലി​ലു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​റ്റാ​ടി​പ്പാ​ടം
Monday, September 10, 2018 9:42 AM IST
വീ​ശി​യ​ടി​ക്കു​ന്ന ക​ട​ൽ​ക്കാ​റ്റി​ൽ ചു​റ്റി​ത്തി​രി​യു​ന്ന 102 കാ​റ്റാ​ടി​യ​ന്ത്ര​ങ്ങ​ൾ​ക്കൊ​പ്പം 87 എ​ണ്ണം​കൂ​ടി ചേ​ർ​ത്ത​പ്പോ​ൾ വാ​ൾ​നി എ​ക്സ്റ്റ​ൻ​ഷ​ൻ ലോ​ക​ത്തി​ൽ ക​ട​ലി​ലു​ള്ള കാ​റ്റാ​ടി​പ്പാ​ട​ങ്ങ​ളി​ൽ വ​ലു​പ്പ​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി.

ഐ​റി​ഷ് ക​ട​ലി​ൽ 145 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന കാ​റ്റാ​ടി​പ്പാ​ട​മാ​ണി​ത്. കാ​റ്റാ​ടി​യ​ന്ത്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ക​ലം 190 മീ​റ്റ​ർ. 659 മെ​ഗാ​വാ​ട്ടി​ന്‍റെ ഈ ​പ​ദ്ധ​തി​ക്ക് ആ​റു ല​ക്ഷം വീ​ടു​ക​ളി​ൽ വൈ​ദ്യു​തി​​യെ​ത്തി​ക്കാ​ൻ ക​ഴി​യും.

ല​ണ്ട​നി​ലെ തേം​സ് എ​സ്റ്ററി​യെ മ​റി​ക​ട​ന്നാ​ണ് വാ​ൾ​നി എ​ക്സ്റ്റ​ൻ​ഷ​ൻ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഗ്രീ​ൻ എ​ന​ർ​ജി​ക്ക് പ്രാ​ധാ​ന്യം ന​ല്കു​ന്ന സ്ഥാ​പ​ന​മാ​യ ഒ​സ്റ്റ​ഡാ​ണ് വാ​ൾ​നി എ​ക്സ്റ്റ​ൻ​ഷ​ന്‍റെ ഉ​ട​മ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.