റസ്​ലിം​ഗ് മ​ത്സ​ര​ത്തി​നി​ടെ എ​തി​രാ​ളി​യു​ടെ ത​ല​യി​ൽ കോ​ണ്‍​ക്രീ​റ്റ് ക​ട്ട എ​റി​ഞ്ഞ് ഹെ​ക്ട​ർ; ഞെട്ടിക്കുന്ന വീഡിയോ
Thursday, November 22, 2018 12:38 PM IST
റസ്​ലിം​ഗ് മ​ത്സ​ര​ത്തി​നി​ടെ എ​തി​രാ​ളി​യു​ടെ ത​ല​യി​ൽ വ​ലി​യ കോ​ണ്‍​ക്രീ​റ്റ് ക​ട്ട എ​ടു​ത്തെ​റി​യു​ന്ന​തി​ന്‍റെ ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മെ​ക്സി​ക്കോയി​ലാ​ണ് സം​ഭ​വം. മെ​ക്സി​ക്ക​ൻ ഡെ​ത്ത് മാ​ച്ച് എ​ന്ന പ​രി​പാ​ടി​യു​ടെ ഇ​ട​യി​ലാ​ണ് സം​ഭ​വം.

പ​രി​ക്കേ​റ്റ 54കാ​ര​നാ​യ എ​ൽ ക്യൂ​എ​ർ​വോ എ​ന്ന​യാ​ളെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഹെ​ക്ട​ർ ഗോ​ണ്‍​സാ​ൽ​വ​സ് എ​ന്ന​യാ​ളാ​ണ് എ​ൽ ക്യൂ​എ​ർ​വോ​യെ മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് ഹെ​ക്ട​റി​നെ മെ​ക്സി​ക്ക​ൻ ബോ​ക്സിം​ഗ് ആ​ൻ​ഡ് റെ​സ​ലിം​ഗ് ക​മ്മീ​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

താ​ൻ എ​ൽ ക്യൂ​എ​ർ​വോ​യു​ടെ പി​റ​കി​ലേ​ക്കാ​ണ് എ​റി​ഞ്ഞ​തെ​ന്നും എ​ന്നാ​ൽ അ​ത് ല​ക്ഷ്യം തെ​റ്റി അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ കൊ​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഹെ​ക്ട​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്ന​ത്.

ഹെ​ക്ട​ർ കോ​ണ്‍​ക്രീ​റ്റ് ക​ട്ട എ​ടു​ത്ത് എ​റി​യു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ക​ത്തി​പ്പ​ട​ർ​ന്നി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.