പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സം​സാ​രി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ എ​ന്ത് ചോ​ദി​ക്കും?; പ​തി​നെ​ട്ടു​കാ​രി​യു​ടെ മ​റു​പ​ടി വൈ​റ​ൽ
Wednesday, October 16, 2019 1:34 PM IST
മ​നു​ഷ്യ ജീ​വ​നേ​ക്കാ​ൾ പ​ശു​വി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന രാ​ജ്യ​ത്തി​ന്‍റെ അ​വ​സ്ഥ എ​ത്ര​മാ​ത്രം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ധാ​രാ​ള​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. രാ​ജ്യ​ത്തിന്‍റേ​യും രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ​യും വി​ക​സ​ന​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കാ​തെ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പി​ന്നാ​ലെ പോ​കു​ന്ന​ത് രാ​ജ്യ​ത്തെ പി​ന്നി​ലേ​ക്ക് മാ​ത്ര​മേ കൊ​ണ്ടു​പോ​കു.

ഇ​പ്പോ​ഴി​ത നാ​ഗാ​ലാ​ൻ​ഡി​ൽ വ​ച്ചു ന​ട​ന്ന മി​സ് കൊ​ഹി​മ 2019 സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് സം​സാ​രി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ച്ചാ​ൽ എ​ന്ത് ചോ​ദി​ക്കു​മെ​ന്ന വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ ചോ​ദ്യ​ത്തി​ന് 18കാ​രി ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. മി​സ് കൊ​ഹി​മ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ ചോ​ദ്യ​ത്തോ​ട് വി​കു​നോ സ​ച്ചു പ​റ​ഞ്ഞ മ​റു​പ​ടി​യി​ങ്ങ​നെ. "പ​ശു​ക്ക​ളേ​ക്കാ​ളും കൂ​ടു​ത​ൽ ശ്ര​ദ്ധ സ്ത്രീ​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടും'. സ​ച്ചു​വി​ന്‍റെ വാ​ക്കു​ക​ൾ അ​മ്പ​ര​പ്പോ​ടെ കേ​ട്ടി​രു​ന്ന സ​ദ​സും വി​ധി​ക​ർ​ത്താ​ക്ക​ളും ഒ​രു നി​മി​ഷം പ​ക​ച്ചു പോ​യെ​ങ്കി​ലും പി​ന്നീ​ട് പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.