മഹാദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി "ടൈംട്രാവലർ'; 2034ൽ നിന്നെത്തിയ ആളെന്ന് അവകാശവാദം
Wednesday, May 11, 2022 2:49 PM IST
സോഷ്യൽ മീഡിയ ഏറ്റവും ആഘോഷമാക്കുന്ന വിഷയങ്ങളിൽ ഒന്നാണ് ടൈംട്രാവലിംഗ്. ഭാവിയിൽ നിന്നെത്തിവർ എന്ന അവകാശവാദത്തോടെ മുന്പും പലരും പല പ്രവചനങ്ങളും നടത്തിയിരുന്നെങ്കിലും പിന്നീട് വ്യാജമാണെന്ന് തെളിയുകയാണ് പതിവ്.

ഇപ്പോഴിതാ അമേരിക്കയിൽനിന്ന് പുതിയൊരു ടൈംട്രാവലർ കൂടി രംഗത്തെത്തിയിരിക്കുകയാണ്. ഭാവിയിൽ നടക്കുവാൻ പോകുന്ന മഹാദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പമായി എത്തിയത് കാവ്ഹി ലിയോനാർഡ് എന്ന ടിക്ടോക്കറാണ്. താൻ 2034ൽ നിന്നെത്തിയ ആളാണെന്നാണ് കാവ്ഹി അവകാശപ്പെടുന്നത്.

ഈ വർഷം ജൂലൈ 14ന് അമേരിക്കയിൽ വലിയൊരു ഭുകന്പമുണ്ടാകും, ഓഗസ്റ്റ് ഒന്പതിന് 20 ലക്ഷത്തിലധികം ആളുകളെ കാണാതാകും, ഒക്ടോബർ മൂന്നിന് സ്റ്റോക്കേഴ്സ് എന്നൊരു സത്വം ഭൂമിയെ ആക്രമിക്കുമെന്നും ഇയാൾ പറയുന്നു. ദൈവത്തോട് പ്രാർത്ഥിക്കാനും ഫോളോവേഴ്സിനോട് ആവശ്യപ്പെടുന്നുണ്ട്.

എന്തായാലും കാവ്ഹിയുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയിൽ വൈറലാവുകയാണ്. 67 ലക്ഷത്തിലധികം ആളുകളാണ് ടിക്‌ടോക്ക് വഴിയുള്ള ഈ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.