ഇടിവെട്ട്; ബോ​​​ക്സിം​​​ഗ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​ന്ത്യ​​​ക്ക് ര​​​ണ്ടു​ സ്വ​​​ർ​​​ണം​​​കൂ​​​ടി
ഇടിവെട്ട്; ബോ​​​ക്സിം​​​ഗ്  ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​ന്ത്യ​​​ക്ക്  ര​​​ണ്ടു​ സ്വ​​​ർ​​​ണം​​​കൂ​​​ടി
Monday, March 27, 2023 12:19 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക വ​​​നി​​​താ സീ​​​നി​​​യ​​​ർ ബോ​​​ക്സിം​​​ഗ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​ന്ത്യ​​​ക്ക് ര​​​ണ്ടു സ്വ​​​ർ​​​ണം​​​കൂ​​​ടി. 50 കി​​​ലോ​​​ഗ്രാം ഫ്ളൈ ​​​വെ​​​യ്റ്റി​​​ൽ നി​​​ഖാ​​​ത് സ​​​രീ​​​നും 75 കി​​​ലോ​​​ഗ്രാം വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ളി​​​ന്പി​​​ക് വെ​​​ങ്ക​​​ല മെ​​​ഡ​​​ൽ ജേ​​​താ​​​വ് ലൊ​​വ്‌​​ലി​​​ന ബൊ​​​ർ​​​ഗൊ​​​ഹെ​​​യ്നു​​​മാ​​​ണ് ഇ​​​ന്ത്യ​​​ക്കാ​​​യി സ്വ​​​ർ​​​ണം നേ​​​ടി​​​യ​​​ത്.

ഇ​​​തോ​​​ടെ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ്വ​​​ർ​​​ണ​​​നേ​​​ട്ടം നാ​​​ലാ​​​യി. ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന ഫൈ​​​ന​​​ൽ പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ൽ 48 കി​​​ലോ​​​ഗ്രാം വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​തു ഗ​​​ൻ​​​ഖാ​​​സും 81 കി​​​ലോ​​​ഗ്രാം വി​​​ഭാ​​​ഗ​​​ത്തി​​​ൽ സ്വീ​​​റ്റി ബു​​​റ​​​യും ഇ​​​ന്ത്യ​​​ക്കാ​​​യി സ്വ​​​ർ​​​ണം നേ​​​ടി​​​യി​​​രു​​​ന്നു.

ലോ​​​ക വ​​​നി​​​താ സീ​​​നി​​​യ​​​ർ ബോ​​​ക്സിം​​​ഗ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ര​​​ണ്ടാം ത​​​വ​​​ണ സ്വ​​​ർ​​​ണം നേ​​​ടി​​​യാ​​​ണു നി​​​ഖാ​​​ത് സ​​​രീ​​​ൻ ച​​​രി​​​ത്രം കു​​​റി​​​ച്ച​​​ത്. ഫൈ​​​ന​​​ലി​​​ൽ വി​​​യ​​​റ്റ്നാം താ​​​രം എ​​​ൻ​​​ഗു​​​യെ​​​ൻ തി ​​​താ​​​മി​​​നെ ഇ​​രു​​പ​​ത്തി​​യാ​​റു​​കാ​​​രി​​​യാ​​​യ ഇ​​​ന്ത്യ​​​ൻ താ​​​രം കീ​​​ഴ​​​ട​​​ക്കി. 50 കി​​​ലോ​​​ഗ്രാം ഫ്ളൈ ​​​വെ​​​യ്റ്റ് വി​​​ഭാ​​​ഗം പോ​​​രാ​​​ട്ട​​​ത്തി​​​ൽ 5-0നാ​​​യി​​​രു​​​ന്നു തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സ​​​രീ​​​ന്‍റെ വി​​​ജ​​​യം. ലോ​​​ക ബോ​​​ക്സിം​​​ഗി​​​ൽ ഒ​​​രു ഇ​​​ന്ത്യ​​​ൻ താ​​​രം ഒ​​​ന്നി​​​ലേ​​​റെ ത​​​വ​​​ണ സ്വ​​​ർ​​​ണം നേ​​​ടു​​​ന്ന​​​ത് ഇ​​​തു ര​​​ണ്ടാം​​​വ​​​ട്ടം മാ​​​ത്ര​​​മാ​​​ണ്. മേ​​​രി കോ​​​മാ​​​ണ് ഈ ​​​നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ താ​​​രം.


ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി സ്പോ​​​ർ​​​ട്സ് കോം​​​പ്ല​​​ക്സി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സ് വെ​​​ങ്ക​​​ല​​​മെ​​​ഡ​​​ൽ ജേ​​​താ​​​വാ​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ കെയ്റ്റ്‌ലിന്‍ പാ​​​ർ​​​ക്ക​​​റെ​​​യാ​​​ണു ലൊ​​​വ്‌​​ലി​​ന പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. 5-2 എ​​​ന്ന സ്കോ​​​റി​​​നാ​​​യി​​​രു​​​ന്നു താ​​​ര​​​ത്തി​​​ന്‍റെ വി​​​ജ​​​യം. ലൊ​​വ്‌​​ലി​​​ന​​​യു​​​ടെ ക​​​ന്നി ലോ​​​ക ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ൽ നേ​​​ട്ട​​​മാ​​​ണി​​​ത്. നേ​​​ര​​​ത്തേ, ര​​​ണ്ടു​​​വ​​​ട്ടം താ​​​രം ചാ​​​ന്പ്യ​​​ൻ​​ഷി​​​പ്പി​​​ൽ വെ​​​ങ്ക​​​ലം നേ​​​ടി​​​യി​​​ട്ടു​​​ണ്ട് (2018, 2019).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.