ഫാ. ​ജോ​സ​ഫ് വ​ലി​യ​താ​ഴ​ത്ത് സി​എം​ഐ അന്തരിച്ചു
ഫാ. ​ജോ​സ​ഫ്  വ​ലി​യ​താ​ഴ​ത്ത്  സി​എം​ഐ   അന്തരിച്ചു
Wednesday, October 20, 2021 12:26 AM IST
കോ​​ട്ട​​യം: സി​​എം​​ഐ സ​​ഭ​​യു​​ടെ കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ് പ്ര​​വി​​ശ്യ​​യി​​ലെ പു​​ളി​​യ​ന്മ​ല സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് കാ​​ർ​​മ​​ൽ ആ​​ശ്ര​​മാം​​ഗ​​മാ​​യി​​രു​​ന്ന ഫാ. ​​ജോ​​സ​​ഫ് വ​​ലി​​യ​​താ​​ഴ​​ത്ത് (69) അ​​ന്ത​​രി​​ച്ചു.

കോ​​ട്ട​​യം ദ​​ർ​​ശ​​ന ക​​ൾ​​ച്ച​​റ​​ൽ സെ​​ന്‍റ​​റി​​ന്‍റെ​​യും പു​​ളി​​യ​ന്മ​ല ന​​വ​​ദ​​ർ​​ശ​​ന​​ഗ്രാ​​മി​​ന്‍റെ​​യും സ്ഥാ​​പ​​ക​​നും പ്ര​​ഥ​​മ ഡ​​യ​​റ​​ക്ട​​റു​​മാ​​യി​​രു​​ന്നു.​ പാ​​ലാ രൂ​​പ​​ത​​യി​​ലെ കാ​​ഞ്ഞി​​ര​​ത്താ​​നം ഇ​​ട​​വ​​ക​​യി​​ൽ പ​​രേ​​ത​​രാ​​യ പൈ​​ലി -ഏ​​ലി​​ക്കു​​ട്ടി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യി 1952 ഏ​​പ്രി​​ൽ 12നു ​​ജ​​നി​​ച്ചു. സി​​എം​​ഐ സ​​ഭ​​യി​​ൽ ചേ​​ർ​​ന്ന അ​​ദ്ദേ​​ഹം 1982 ഏ​​പ്രി​​ൽ 20നു ​​പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു. അ​​മേ​​രി​​ക്ക​​യി​​ൽ ഉ​​പ​​രി​​പ​​ഠ​​നം ന​​ട​​ത്തി​​.


കോ​​ട്ട​​യം പ്ര​​വി​​ശ്യ​​യു​​ടെ സാ​​മൂ​​ഹ്യ​​ക്ഷേ​​മ​​വ​​കു​​പ്പ് കൗ​​ണ്‍​സി​​ല​​റാ​​യും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു. സം​​സ്കാ​​ര​​ശ്രു​​ശ്രൂ​​ഷ​​ക​​ൾ ഇ​​ന്നുച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന് കു​​ര്യ​​നാ​​ട് സെ​​ന്‍റ് ആ​​ൻ​​സ് ആ​​ശ്ര​​മ​​ദേവാ​​ല​​യ​​ത്തി​​ൽ. ജോ​​ണ്‍, മാ​​ത്യു, ടോ​​മി, ടെ​​സി, പ​​രേ​​ത​​രാ​​യ പോ​​ൾ, ഡൊ​​മി​​നി​​ക് എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.