കോ​വി​ഡ്: വീ​ട്ടി​ൽ മ​രി​ച്ച​വ​ർ​ക്കും ആ​ശു​പ​ത്രിരേ​ഖ നി​ർ​ബ​ന്ധം
കോ​വി​ഡ്: വീ​ട്ടി​ൽ മ​രി​ച്ച​വ​ർ​ക്കും  ആ​ശു​പ​ത്രിരേ​ഖ നി​ർ​ബ​ന്ധം
Wednesday, October 20, 2021 12:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു വീ​​​ട്ടി​​​ൽ കി​​​ട​​​ന്നു മ​​​രി​​​ച്ച​​​വ​​​ർ​​​ക്കു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​നും അ​​​പ്പീ​​​ൽ അ​​​പേ​​​ക്ഷ​​​യ്ക്കും ആ​​​ശു​​​പ​​​ത്രി ചി​​​കി​​​ത്സാരേ​​​ഖ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി.

ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചി​​​കി​​​ത്സാ രേ​​​ഖ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​തോ​​​ടെ കോ​​​വി​​​ഡും അ​​​നു​​​ബ​​​ന്ധ രോ​​​ഗ​​​ങ്ങ​​​ളും ബാ​​​ധി​​​ച്ചു വീ​​​ട്ടി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് ഓ​​​ണ്‍​ലൈ​​​നി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാ​​​നോ അ​​​പ്പീ​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നോ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​യി. സാ​​​ങ്കേ​​​തി​​​ക​​​ത്വ​​​ത്തി​​​ൽ കു​​​ടു​​​ങ്ങി സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ സ​​​ർ​​​ക്കാ​​​ർ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കേ​​​ണ്ട​​​വ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്നു പു​​​റ​​​ത്താ​​​കുമെന്ന സ്ഥിതി യാണ്.

ചി​​​കി​​​ത്സ തേ​​​ടി​​​യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ രേ​​​ഖ​​​ക​​​ളും തീ​​​യ​​​തി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ത്ത​​​വ​​​രു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു പ്ര​​​ധാ​​​ന​​​ പരാതി.
കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു വീ​​​ട്ടി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചി​​​കി​​​ത്സാ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​നാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ ഓ​​​ണ്‍​ലൈ​​​ൻ അ​​​പ്പീ​​​ൽ അ​​​പേ​​​ക്ഷ​​​ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ല.

കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മ​​​ര​​​ണ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും അ​​​പ്‌ലോഡ് ചെ​​​യ്തി​​​ട്ടും മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശു​​​പ​​​ത്രി രേ​​​ഖ​​​കൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​ത് സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് മ​​​ര​​​ണസം​​​ഖ്യ കു​​​റ​​​ച്ചുകാണിക്കുന്നതിനുള്ള ഗൂഢശ്രമമാണെന്ന് ആ​​​രോ​​​പ​​​ണ​​​മുണ്ട്. ആ​​​ശു​​​പ​​​ത്രി രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​വ​​​ർ​​​ക്ക് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്രം പോ​​​ലും ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷാ പോ​​​ർ​​​ട്ട​​​ലി​​​ൽനി​​​ന്ന് എ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണി​​​പ്പോ​​​ൾ.


ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ന്‍റെ അ​​​നാ​​​സ്ഥ മൂ​​​ലം അ​​​പ്പീ​​​ൽ അ​​​പേ​​​ക്ഷ പോ​​​ലും ന​​​ൽ​​​കാ​​​നാ​​​കാ​​​തെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ വ​​​ല​​​യു​​​ന്പോ​​​ൾ, ചി​​​കി​​​ത്സാരേ​​​ഖ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന പ​​​തി​​​വു മ​​​റു​​​പ​​​ടി മാ​​​ത്ര​​​മാ​​​ണ് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു വീ​​​ട്ടി​​​ൽ മ​​​രി​​​ച്ച​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് മ​​​ര​​​ണ​​​സം​​​ഖ്യ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്നി​​​ല്ലെ​​​ന്ന ആക്ഷേപം വ്യാ​​​പ​​​ക​​​മാ​​​യ​​​തോടെയാണ് ഓ​​​ണ്‍​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.

കോവിഡ് ബാധിച്ചു വീ​​​ട്ടി​​​ൽ മ​​​രി​​​ച്ച​​​വ​​​ർ​​​ക്കും ആശുപത്രി യിൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സാ​​​ങ്കേ​​​തി​​​ക ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും ആ​​​രോ​​​ഗ്യമ​​​ന്ത്രി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​വി​​​ഡ് മ​​​ര​​​ണ​​​സം​​​ഖ്യ കു​​​റ​​​ച്ചു കാ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ആ​​​രോ​​​പി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ നി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യി​​​രു​​​ന്നു.

കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം 50,000 രൂ​​​പ​​​യു​​​ടെ ഒ​​​റ്റ​​​ത്ത​​​വ​​​ണ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന (ബി​​​പി​​​എ​​​ൽ) കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​തി​​​മാ​​​സം 5,000 രൂ​​​പ വീ​​​തം മൂ​​​ന്നു വ​​​ർ​​​ഷം ധ​​​ന​​​സ​​​ഹാ​​​യം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നും സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.