ആ​ദ്യ സൈ​റ​ണ്‍ 10.49ന്
ആ​ദ്യ സൈ​റ​ണ്‍  10.49ന്
Wednesday, October 20, 2021 12:39 AM IST
ചെ​​റു​​തോ​​ണി: ഇ​ടു​ക്കി അ​​ണ​​ക്കെ​​ട്ട് തു​​റ​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള ആ​​ദ്യ​​സൈ​​റ​​ണ്‍ മു​​ഴ​​ങ്ങി​​യ​​ത് ഇ​​ന്ന​​ലെ രാ​​വി​​ലെ 10.49ന്. ​​പി​​ന്നീ​​ട് 10.50നു ​​ര​​ണ്ടാ​മ​​ത്തെ സൈ​​റ​​ണും 11നു ​​മൂ​​ന്നാ​​മ​​ത്തെ സൈ​​റ​​ണും മു​​ഴ​​ങ്ങി​​യ ഉ​​ട​​ൻ ആ​​ദ്യ ഷ​​ട്ട​​ർ ഉ​​യ​​ർ​​ത്തി. അ​​ര​​മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം ര​​ണ്ടാ​മ​​ത്തെ ഷ​​ട്ട​​ർ തു​​റ​​ക്കു​​മെ​​ന്നാ​​ണ് നേ​​ര​​ത്തേ അ​​റി​​യി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ലും ഒ​​രു​​മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം 12നാ​​ണ് അ​​ടു​​ത്ത ഷ​​ട്ട​​ർ തു​​റ​​ന്ന​​ത്.


ആ​​ദ്യ ഷ​​ട്ട​​ർ തു​​റ​​ന്ന​​പ്പോ​​ഴു​​ണ്ടാ​യ ​വെ​​ള്ള​​ത്തി​​ന്‍റെ ഒ​​ഴു​​ക്കും നാ​​ശ​​ന​​ഷ്ട ങ്ങ​ളും വി​​ല​​യി​​രു​​ത്തി​​യ​​ശേ​​ഷം അ​​ടു​​ത്ത ഷ​​ട്ട​​ർ തു​​റ​​ന്നാ​​ൽ മ​​തി​​യെ​​ന്ന തീ​​രു​​മാ​​ന​​ത്തത്തുട​​ർ​​ന്നാ​​ണ് അ​​ടു​​ത്ത ഷ​​ട്ട​​ർ തു​​റ​​ക്കാ​​ൻ വൈ​​കി​​യ​​ത്. ര​ണ്ടാം ഷ​​ട്ട​​ർ തു​​റ​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി 11.49നും 11.50നും 11.55നും ​​സൈ​​റ​​ണ്‍ മു​​ഴ​​ങ്ങി. അ​​വ​​സാ​​ന​​ ഷ​​ട്ട​​ർ ഉ​​യ​​ർ​​ത്തു​​ന്ന​​തി​​നു​​മു​​ന്പ് 12.24നും 12.26​​നും 12.29നും ​​വീ​​ണ്ടും സൈ​​റ​​ണ്‍ മു​​ഴ​​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.