200 കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​ം: കൃഷിമ​ന്ത്രി
200 കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​ം: കൃഷിമ​ന്ത്രി
Wednesday, October 20, 2021 1:29 AM IST
ആ​ല​പ്പു​ഴ: മ​ഴ​ക്കെ​ടു​തി​യി​ൽ സം​സ്ഥാ​ന​ത്ത് 200 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്. പ്രാ​ഥ​മി​ക ക​ണ​ക്കാ​ണി​ത്. വി​ശ​ദ​മാ​യ ക​ണ​ക്ക് വി​ല​യി​രു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ട്ട​നാ​ട്ടി​ൽ മാ​ത്രം 18 കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. കാ​ർ​ഷി​കമേ​ഖ​ല​യി​ലെ ന​ഷ്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​ന്ദ്ര​ത്തോ​ട് പ്ര​ത്യേ​ക കാ​ർ​ഷി​ക പാ​ക്കേ​ജ് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം ക​ണ​ക്കി​ലെ​ടു​ത്തു വ​ലി​യ മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ജ​ന​ങ്ങ​ളെ മാ​റ്റു​ക​യും ക്യാ​മ്പു​ക​ൾ തു​റ​ക്കു​ക​യും ചെ​യ്തു.


ഏ​റ്റ​വും കൂ​ടു​ത​ൽ വെ​ള്ള​പ്പൊ​ക്കസാ​ധ്യ​ത​യു​ള്ള കു​ട്ട​നാ​ട്ടിൽ ജ​ന​ങ്ങ​ളെ ക്യാ​മ്പി​ലേ​ക്കു മാ​റ്റി. പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ട​വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ട്. കൊ​യ്യാ​റാ​യ നെ​ല്ല് കി​ളി​ർ​ക്കു​ക​യും ചെ​യ്തു. ന​ഷ്ട​പ​രി​ഹാ​രക്ക​ണ​ക്ക് ഉ​ട​ൻ ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.