ചെ​യ്ത കു​റ്റ​മെ​ന്താ​ണെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി​യാ​ൽ ഹാ​ജ​രാ​കാ​ൻ എ​തി​ർ​പ്പി​ല്ല: ഡോ. ​തോ​മ​സ് ഐ​സ​ക്
ചെ​യ്ത കു​റ്റ​മെ​ന്താ​ണെ​ന്ന് ഇ​ഡി  വ്യ​ക്ത​മാ​ക്കി​യാ​ൽ ഹാ​ജ​രാ​കാ​ൻ എ​തി​ർ​പ്പി​ല്ല: ഡോ. ​തോ​മ​സ് ഐ​സ​ക്
Friday, August 12, 2022 1:23 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: താ​​ൻ ചെ​​യ്ത കു​​റ്റ​​മെ​​ന്താ​​ണെ​​ന്നു വെ​​ളി​​പ്പെ​​ടു​​ത്താ​​തെ ര​​ണ്ടു​​വ​​ട്ടം സ​​മ​​ൻ​​സ് അ​​യ​​ച്ച് വി​​ളി​​പ്പി​​ച്ച എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് ന​​ട​​പ​​ടി പൗ​​രാ​​വ​​കാ​​ശ ലം​​ഘ​​ന​​മാ​​ണെ​​ന്നു മു​​ൻ ധ​​ന​​കാ​​ര്യ​​മ​​ന്ത്രി ഡോ. ​​തോ​​മ​​സ് ഐ​​സ​​ക്ക്.

ഇ​​ഡി​​ക്ക് മു​​ന്നി​​ൽ ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ര​​ണ്ടാം വ​​ട്ട​​വും സ​​മ​​ൻ​​സ് അ​​യ​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഐ​​സ​​ക്ക്.

കു​​റ്റ​​മെ​​ന്താ​​ണെ​​ന്നു വ്യ​​ക്ത​​മാ​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ങ്കി​​ൽ സ​​മ​​ൻ​​സ് റ​​ദ്ദാ​​ക്ക​​ണം. കാ​​ര​​ണ​​മെ​​ന്താ​​ണെ​​ന്നു വ്യ​​ക്ത​​മാ​​ക്കി​​യാ​​ൽ പോ​​കു​​ന്ന​​തി​​ന് യാ​​തൊ​​രു എ​​തി​​ർ​​പ്പു​​മി​​ല്ല.


ഫെ​​മ നി​​യ​​മം താ​​നോ കി​​ഫ്ബി​​യോ ലം​​ഘി​​ച്ചി​​ട്ടു​​ണ്ടോ. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ റി​​സ​​ർ​​ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ അ​​ല്ലേ അ​​തു ക​​ണ്ടെ​​ത്തേ​​ണ്ട​ത്. ആ താ​​ൻ ചെ​​യ്ത തെ​​റ്റ് എ​​ന്താ​​ണെ​​ന്നു ഇ​​ഡി വ്യ​​ക്ത​​മാ​​ക്ക​​ണം. അ​​വ​​ർ വ്യ​​ക്ത​​മാ​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും ഐ​​സ​​ക്ക് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.