മാര്‍ തൂങ്കുഴി ; ധൈര്യപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത പിതാവ്: കർദിനാൾ മാർ ആലഞ്ചേരി
മാര്‍ തൂങ്കുഴി ; ധൈര്യപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത പിതാവ്: കർദിനാൾ മാർ ആലഞ്ചേരി
Thursday, September 18, 2025 1:18 AM IST
കാ​ക്ക​നാ​ട്: അ​ഭി​വ​ന്ദ്യ തൂ​ങ്കു​ഴി പി​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു. എ​ല്ലാ​യ്പ്പോ​ഴും സൗ​മ്യ​ത​യും ശാ​ന്ത​ത​യും പു​ല​ർ​ത്തി​യി​രു​ന്ന പി​താ​വ് എ​തി​ര​ഭി​പ്രാ​യ​ങ്ങ​ൾ പോ​ലും സ​ഹി​ഷ്ണ​ത​യോ​ടെ​യാ​ണ് ശ്ര​വി​ച്ചി​രു​ന്ന​ത്. എ​ല്ലാ​വ​രോ​ടും സ്നേ​ഹ​പൂ​ർ​വം ഇ​ട​പെ​ടാ​നു​ള്ള സ​വി​ശേ​ഷ സി​ദ്ധി​ക്ക് ഉ​ട​മ​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്രി​സ്തു​ദാ​സി സ​ന്യാ​സി​നീ​സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ന​ത്തി​ലും വ​ള​ർ​ച്ച​യി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ണാ​യ​ക​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​യി​രു​ന്നു.


മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ന്നെ പി​താ​വ് ധൈ​ര്യ​പ്പെ​ടു​ത്തു​ക​യും പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്തു. സി​ബി​സി​ഐ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ര​ണ്ടു​ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം ഭാ​ര​ത​സ​ഭ​യി​ലെ​ത​ന്നെ ശ്ര​ദ്ധേ​യ​നാ​യ ആ​ർ​ച്ച്ബി​ഷ​പ്പാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ൾ​ക്ക് സ​ഭാ​സ​മൂ​ഹ​ത്തി​ന്‍റെ കൃ​ത​ജ്ഞ​ത​യോ​ടൊ​പ്പം ആ​ദ​രാ​ഞ്ജ​ലി​ക​ളും അ​ർ​പ്പി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.