സുപ്രീംകോടതി പ്രവർത്തനം സാധാരണ നിലയിലാക്കുമെന്ന് ചീഫ് ജസ്റ്റീസ്
സുപ്രീംകോടതി പ്രവർത്തനം സാധാരണ നിലയിലാക്കുമെന്ന്  ചീഫ് ജസ്റ്റീസ്
Sunday, September 26, 2021 9:40 PM IST
ന്യൂ​ഡ​ൽ​ഹി: ദ​സ്റ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം രാ​ജ്യ​ത്ത് കോ​വി​ഡി​ന്‍റെ മ​റ്റൊ​രു ത​രം​ഗം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സു​പ്രീം​കോ​ട​തി വീ​ണ്ടും സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും കോ​ട​തി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നു. എ​ന്നാ​ൽ, ഭൂ​രി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​രും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രും ഓ​ണ്‍ലൈ​ൻ വാ​ദം മ​തി​യെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് മു​ന്നോ​ട്ടു​വ​ച്ച​ത്.


യു​വാ​ക്ക​ളാ​യ അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യി​ൽ എ​ത്താ​ൻ സ​ന്ന​ദ്ധ​രാ​യി​രു​ന്നു. എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ ഉ​പ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​സ്ക് എ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന നി​ഗ​മ​ന​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി ഓ​ണ്‍ലൈ​നി​ൽ​നി​ന്നു മാ​റി സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ ജ​ഡ്ജി​മാ​ർ​ക്ക് കു​ഴ​പ്പ​മി​ല്ല.-അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.