കനത്ത മഴ; ഉത്തരാഖണ്ഡിൽ 28 മരണം
കനത്ത മഴ; ഉത്തരാഖണ്ഡിൽ 28 മരണം
Wednesday, October 20, 2021 1:31 AM IST
ഡെ​​​​​റാ​​​​​ഡൂ​​​​​ൺ: ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡി​​​​​ൽ മേ​​​​ഘ​​​​വി​​​​സ്ഫോ​​​​ട​​​​ന​​​​ത്തെത്തുട ർന്നുണ്ടായ ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യിലും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ലും മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 28 ആ​​​​​യി. കു​​​​​മ​​​​​യൂ​​​​​ൺ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലാ​​​​​ണ് ഏ​​​​​റ്റ​​​​​വുമ​​​​​ധി​​​​​കം ദു​​​​​ര​​​​​ന്ത​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. നി​​​​​ര​​​​​വ​​​​​ധി വീ​​​​​ടു​​​​​ക​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്നു. നൈ​​നി​​റ്റാ​​ൾ ജി​​ല്ല​​യി​​ൽ മാ​​ത്രം 18 പേ​​രാ​​ണു മ​​രി​​ച്ച​​ത്.

തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച മൂ​​​​​ന്നു നേ​​​​​പ്പാ​​​​​ളി തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ അ​​​​​ഞ്ചു പേരും ഇ​​​​​ന്ന​​​​​ലെ 23 പേ​​​​​രു​​​​​മാ​​​​​ണു വി​​​​​വി​​​​​ധ അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​ത്. പ്ര​​​​​മു​​​​​ഖ വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര കേ​​​​​ന്ദ്ര​​​​​മാ​​​​​യ നൈ​​​​​നി​​​​​റ്റാ​​​​​ൾ ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ടു. നി​​​ര​​​വ​​​ധി പാ​​​ല​​​ങ്ങ​​​ളും റെ​​യി​​ൽ​​വേ ട്രാ​​ക്കു​​ക​​ളും ഒ​​​ലി​​​ച്ചു​​​പോ​​​യി. ഇ​​​​​വി​​​​​ടേ​​​​​ക്കു​​​​​ള്ള ഗ​​​​​താ​​​​​ഗ​​​​​തം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ടു. ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റു​​​​​ക​​​​​ൾ അ​​​​​യ​​​​​ച്ചാ​​​​​ണ് ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.


സം​​സ്ഥാ​​ന​​ത്തെ ന​​ദി​​ക​​ളി​​ലെ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ക​​യാ​​ണ്. ത​​ക​​രാ​​റി​​ലാ​​യ റെ​​യി​​ൽ​​വേ ട്രാ​​ക്കു​​ക​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി പൂ​​ർ​​ത്തി​​യാ​​കാ​​ൻ അ​​ഞ്ചു ദി​​വ​​സം വേ​​ണ്ടി​​വ​​രു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. മു​​ഖ്യ​​മ​​ന്ത്രി പു​​ഷ്ക​​ർ സിം​​ഗ് ധാ​​മി ദു​​ര​​ന്ത​​സ്ഥ​​ല​​ങ്ങ​​ളി​​ൽ വ്യോ​​മ​​നി​​രീ​​ക്ഷ​​ണം ന​​ട​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.