ആർഎസ്എസ് വലതുപക്ഷ സംഘടനയല്ലെന്ന് നേതാവ്
Saturday, October 23, 2021 11:59 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സി​ന്‍റെ അ​ന്ത​രം​ഗ​ത്തി​ലും ക​മ്യൂ​ണി​സ​ത്തി​ന്‍റെ ചു​വ​പ്പു​ണ്ടെ​ന്നും അ​ത് ഒ​രു വ​ല​തു​പ​ക്ഷ സം​ഘ​ട​ന​യ​ല്ലെ​ന്നും സം​ഘ​ട​ന​യി​ലെ ര​ണ്ടാ​മ​നും സ​ർ​കാ​ര്യ​വാ​ഹ​കു​മാ​യ ദ​ത്താ​ത്രേ​യ ഹൊ​സ​ബു​ളേ.

എ​ന്നാ​ൽ, പൂ​ർ​ണ അ​ർ​ഥ​ത്തി​ലു​ള്ള ക​മ്യൂ​ണി​സം ഇ​തി​നോ​ട​കം മ​രി​ച്ചു ക​ഴി​ഞ്ഞു. ഇ​ട​ത്, വ​ല​ത്, പ​ശ്ചാ​ത്യം, പൗ​ര​സ്ത്യം തു​ട​ങ്ങി​യ വ്യ​ത്യാ​സ​ങ്ങ​ൾ ലോ​ക​ത്ത് ഇ​ല്ലാ​താ​യെ​ന്നും എ​ല്ലാം കു​ഴ​ഞ്ഞു​മ​റി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണെ​ന്നും ദ​ത്താ​ത്രേ​യ ഹൊ​സ​ബു​ളേ പ​റ​ഞ്ഞു. ആ​ർ​എ​സ്എ​സ് നേ​താ​വ് റാം ​മാ​ധ​വി​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ലാ​യി​രു​ന്നു പ​രാ​മ​ർ​ശം.


ഹി​ന്ദു​ത്വം എ​ന്ന​ത് ഇ​ട​തോ വ​ല​തോ പ​ക്ഷ​ത്തു​ള്ള ആ​ശ​യ​മ​ല്ല. ആ​ർ​എ​സ്എ​സി​ന്‍റെ പ​ല ആ​ശ​യ​ങ്ങ​ളും ഇ​ട​ത് സ്വ​ഭാ​വ​മു​ള്ള​താ​ണ്. 1947ൽ ​സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത​ല്ല ഇ​ന്ത്യ. നീ​തി​ന്യാ​യ​രം​ഗ​ത്തെ​യും ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ​യും ബ്രി​ട്ടീ​ഷ് സ്വാ​ധീ​നം പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കി​യാ​ലേ എ​ല്ലാ അ​ർ​ഥ​ത്തി​ലും സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചു​വെ​ന്ന് പ​റ​യാ​നാ​കൂ​വെ​ന്നും ദ​ത്താ​ത്രേ​യ ഹൊ​സ​ബു​ളേ കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.