നികുതിക്കൊള്ള അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് വേണമെന്ന് രാഹുൽ
നികുതിക്കൊള്ള അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് വേണമെന്ന് രാഹുൽ
Monday, October 25, 2021 12:52 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​കു​തി ക്കൊള്ള അ​വ​സാ​നി​ക്ക​ണ​മെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണ​മെ​ന്നാ​ണ് രാ​ഹു​ൽ ഗാ​ന്ധി ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ര​ബ​ങ്കി​യി​ൽ ശ​നി​യാ​ഴ്ച പ്ര​തി​ജ്ഞ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്ക​ക​യാ​യി​രു​ന്ന പ്രി​യ​ങ്ക​യും മോ​ദി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പെ​ട്രോ​ളി​ന് 23 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തി​ലാ​ണ് മോ​ദി സ​ർ​ക്കാ​ർ റി​ക്കാ​ർ​ഡ് ഇ​ട്ടി​രി​ക്കു​ന്ന​ത്. തൊ​ഴി​ലി​ല്ലാ​യ്മ​യി​ലും പൊ​തു​മു​ത​ൽ വി​റ്റു ന​ശി​പ്പി​ക്കു​ന്ന​തി​ലും ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും മോ​ദി സ​ർ​ക്കാ​ർ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി എ​ന്നാ​ണ് പ്രി​യ​ങ്ക പ്ര​തി​ക​രി​ച്ച​ത്.


കോ​ണ്‍ഗ്ര​സി​ന്‍റെ മു​ഖ്യ വ​ക്താ​വ് ര​ണ്‍ദീ​പ് സു​ർ​ജേ​വാ​ല​യും പ്രി​യ​ങ്ക​യു​ടെ ട്വീ​റ്റ് പ​ങ്കു​വച്ചു. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാ​മ​ത്തെ ദി​വ​സ​മാ​ണ് രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ലി​റ്റ​റി​ന് 35 പൈ​സ നി​ര​ക്കി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.