രാഷ്‌ട്രീയസഖ്യം: സിപിഎമ്മിൽ ഭിന്നത
രാഷ്‌ട്രീയസഖ്യം: സിപിഎമ്മിൽ ഭിന്നത
Monday, October 25, 2021 1:01 AM IST
ന്യൂ​ഡ​ൽ​ഹി: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത. തെ​രെ​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി​ക്ക് സ്വാ​ധീ​നം കു​റ​വു​ള്ള മേ​ഖ​ല​ക​ളി​ൽ മ​റ്റു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​മ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ ഭി​ന്നാ​ഭി​പ്രാ​യ​മു​ള്ള​ത്.

പ്ര​കാ​ശ് കാ​രാ​ട്ടും പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള കേ​ര​ള നേ​താ​ക്ക​ളും കോ​ണ്‍ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​നെ പി​ന്തു​ണ​യ്ക്കു​ന്നി​ല്ല. കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ടി​നെ അ​നു​കൂ​ലി​ച്ച് ആ​ന്ധ്ര, തെ​ല​ങ്കാ​ന ഘ​ട​ക​ങ്ങ​ളും രം​ഗ​ത്തു വ​ന്നു. എ​ന്നാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യ​ച്ചൂരി​യും ബം​ഗാ​ൾ ഘ​ട​ക​വും കോ​ണ്‍ഗ്ര​സ് സ​ഖ്യ​ത്തെ അ​നു​കൂ​ലി​ക്കു​ന്നു.

അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ലി​ൽ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന പാ​ർ​ട്ടി കോ​ണ്‍ഗ്ര​സി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ട രാ​ഷ്‌​ട്രീ​യ​പ്ര​മേ​യ​ത്തി​ന്‍റെ ക​ര​ട് ത​യാ​റാ​ക്കാ​ൻ അ​ടു​ത്ത​മാ​സം 13, 14 തീ​യ​തി​ക​ളി​ൽ പൊ​ളി​റ്റ് ബ്യൂ​റോ ചേ​രും. ജ​നു​വ​രി​യി​ൽ കേ​ന്ദ്ര​ക​മ്മ​ിറ്റി ചേ​ർ​ന്ന് ക​ര​ടി​ന് അം​ഗീ​കാ​രം ന​ൽ​കും.


കോ​ണ്‍ഗ്ര​സ് സ​ഹ​ക​ര​ണ​വും അ​പ്പോ​ൾ വി​ശ​ദ​മാ​യി ച​ർ​ച്ച​യ്ക്കെ​ടു​ക്കും. പാ​ർ​ട്ടി കോ​ണ്‍ഗ്ര​സി​ന് ര​ണ്ടു​ മാ​സം മു​ൻ​പ് ക​ര​ട് പ​ര​സ്യ​പ്പെ​ടു​ത്തി അം​ഗ​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യം അ​റി​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​കും.

കോ​ണ്‍ഗ്ര​സ് സ​ഹ​ക​ര​ണ​ത്തി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ന്ദ്ര​ക​മ്മ​റ്റി​യി​ൽ സം​സാ​രി​ച്ചു​വെ​ന്ന വാ​ർ​ത്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യ​ച്ചൂ​രി നി​ഷേ​ധി​ച്ചു. പി​ബി അം​ഗ​ങ്ങ​ൾ​ക്ക് സി​സി​യി​ൽ സം​സാ​രി​ക്കാ​ൻ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ​മെ​ന്നും അ​ത് ആ​ർ​ക്കും ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും യ​ച്ചൂ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.