ബിബിൻ ദേവിനും ദേശീയ ചലച്ചിത്ര പുരസ്കാരം
ബിബിൻ ദേവിനും ദേശീയ  ചലച്ചിത്ര പുരസ്കാരം
Monday, October 25, 2021 1:28 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ്ദ​മി​ശ്ര​ണ​ത്തി​ന് ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി ബി​ബി​ൻ ദേ​വ്. ബി​ബി​ൻ ദേ​വും റ​സൂ​ൽ പൂ​ക്കു​ട്ടി​യും ചേ​ർ​ന്ന് ഒ​രു​ക്കി​യ ത​മി​ഴ് ചി​ത്രം ഒ​ത്ത സെ​രി​പ്പ് സൈ​സ് 7 എ​ന്ന ചി​ത്ര​ത്തി​ലെ ശ​ബ്ദ മി​ശ്ര​ണ​ത്തി​നാ​ണ് അ​വാ​ർ​ഡ്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ സാ​ങ്കേ​തി​ക പി​ഴ​വ് കാ​ര​ണം ബി​ബി​ൻ ദേ​വി​ന്‍റെ പേ​ര് പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​നുശേ​ഷം റ​സൂ​ൽ പൂ​ക്കു​ട്ടി ത​നി​ക്കൊ​പ്പം ബി​ബി​ൻ ദേ​വി​ന്‍റെ പേ​രും പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​കേ​ണ്ട​താ​യി​രു​ന്നെന്ന് അറി​യി​ച്ചു.

പു​ര​സ്കാ​ര പ​ട്ടി​ക​യി​ൽ സം​ഭ​വി​ച്ച പി​ഴ​വ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വും സം​വി​ധാ​യ​ക​നു​മാ​യ ആ​ർ. പാ​ർ​ഥി​പ​ന്‍റെ ശ്ര​ദ്ധ​യി​ൽ പ്പെ​ടു​ത്തി​യ​തി​നെത്തുട​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ ക​ന്പ​നി​യി​ൽ​നി​ന്നു ഡ​ൽ​ഹി ഫി​ലിം ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലേ​ക്കു ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.


ഫി​ലിം ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്റ്റ​റേ​റ്റ് ഒൗ​ദ്യോ​ഗി​കമായി ക്ഷ​ണിച്ചതോടെ ഡ​ൽ​ഹി​യി​ലെ​ത്തി​യ ബി​ബി​ൻ ദേ​വ്, ഇ​ന്ന് ഡ​ൽ​ഹി​യി​ലെ വി​ജ്ഞാ​ൻ ഭ​വ​നി​ൽ ന​ട​ക്കു​ന്ന പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ്വീ​ക​രി​ക്കും. അ​ങ്ക​മാ​ലി സ്വ​ദേ​ശി ബി​ബി​ൻ ദേ​വ് യ​ന്തി​ര​ൻ 2.0, ഒ​ടി​യ​ൻ, മാ​മാ​ങ്കം, മാ​സ്റ്റ​ർ​പീ​സ്, ക​മ്മാ​ര​സം​ഭ​വം തു​ട​ങ്ങി നി​ര​വ​ധി ബി​ഗ്ബ​ജ​റ്റ് സി​നി​മ​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.