കൊളീജിയം ശിപാർശ: കേന്ദ്രത്തിനെതിരേ കോടതിയലക്ഷ്യം
കൊളീജിയം ശിപാർശ: കേന്ദ്രത്തിനെതിരേ കോടതിയലക്ഷ്യം
Tuesday, October 26, 2021 12:44 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ലേ​ക്ക് പ​തി​നൊ​ന്ന് ജ​ഡ്ജി​മാ​രെ നി​യ​മി​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി കൊ​ളീജിയ​ത്തി​ന്‍റെ ശി​പാ​ർ​ശ ന​ട​പ്പാ​ക്കാ​ത്ത​തി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി.

കൊ​ളിജീയ​ത്തി​ന്‍റെ നി​ർ​ദേ​ശം മൂ​ന്നോ നാ​ലോ ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ ന​ട​പ​ടി എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ബം​ഗ​ളൂരു അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​നാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.


ഹൈ​ക്കോ​ട​തി കൊ​ളീ​ജി​യം ജ​ഡ്ജി​മാ​രു​ടെ പേ​ര് നി​ർ​ദേ​ശി​ച്ചാ​ലു​ട​ൻ നാ​ല് മു​ത​ൽ ആ​റ് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ് വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം.

പി​ന്നാ​ലെ ശി​പാ​ർ​ശ എ​ട്ട് മു​ത​ൽ 12 ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ കേ​ന്ദ്രം സു​പ്രീം​കോ​ട​തി​ക്കു കൈ​മാ​റ​ണം. നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തി​ൽ വി​മു​ഖ​ത​യു​ണ്ടെ​ങ്കി​ൽ വ്യ​ക്ത​മാ​യ കാ​ര​ണം സ​ഹി​തം സു​പ്രീം​കോ​ട​തി​ക്ക് തി​രി​ച്ച​യ​യ്ക്ക​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.