ക്വാറികളുടെ ദൂരപരിധി: എതിർപ്പ് ട്രൈബ്യൂണലിൽ ഉന്നയിക്കാമെന്നു സുപ്രീംകോടതി
ക്വാറികളുടെ ദൂരപരിധി: എതിർപ്പ് ട്രൈബ്യൂണലിൽ ഉന്നയിക്കാമെന്നു സുപ്രീംകോടതി
Tuesday, October 26, 2021 12:44 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ വീ​ടു​ക​ളി​ൽനി​ന്ന് 200 മീ​റ്റ​ർ അ​ക​ലെ മാ​ത്ര​മേ പാ​റ​മ​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​വൂ എ​ന്ന നി​ർ​ദേ​ശ​ത്തി​നെ​തി​രേ ക്വാ​റി ഉ​ട​മ​ക​ൾ​ക്ക് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി.

ക്വാ​റി ഉ​ട​മ​ക​ളും പു​തി​യ പാ​റ​മ​ട​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​വ​രും ദൂ​ര​പ​രി​ധി നി​ർ​ദേ​ശം ശ​രി​വ​ച്ച കേ​ര​ള ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ത​ള്ളി.

പാ​റ​മ​ട​ക​ൾ വീ​ടു​ക​ളി​ൽനി​ന്ന് 200 മീ​റ്റ​ർ അ​ക​ലെ ആ​യി​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പു​തി​യ ക്വാ​റി അ​പേ​ക്ഷ​ക​ൾ​ക്കും ബാ​ധ​ക​മാ​ണെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി വി​ധി.


പ​രാ​തി ഉ​ന്ന​യി​ച്ചു ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ടു​ക​ളി​ൽ നി​ന്നു​ള്ള ദൂ​രപ​രി​ധി നേ​ര​ത്തേ 50 മീ​റ്റ​ർ ആ​യി​രു​ന്ന​ത്് ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ 200 മീ​റ്റ​റാ​ക്കി വ​ർ​ധി​പ്പി​ച്ച​ത്. ഒ​രു ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​നു സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി​ക്കാ​രു​ടെ വാ​ദം. എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ അ​ധി​കാ​രം ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി ദൂര​പ​രി​ധി നി​യ​ന്ത്ര​ണം ശ​രിവ​യ്ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.