പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം; ജവാൻ അറസ്റ്റിൽ
പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം; ജവാൻ അറസ്റ്റിൽ
Tuesday, October 26, 2021 1:20 AM IST
ഭു​​ജ്: പാ​​ക്കി​​സ്ഥാ​​നു​​വേ​​ണ്ടി ചാ​​ര​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ ബി​​എ​​സ്എ​​ഫ് ജ​​വാ​​നെ ഗു​​ജ​​റാ​​ത്ത് എ​​ടി​​എ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. കാ​​ഷ്മീ​​രി​​ലെ ര​​ജൗ​​രി ജി​​ല്ല​​ക്കാ​​ര​​നാ​​യ മു​​ഹ​​മ്മ​​ദ് സ​​ജ്ജാ​​ദ് ആ​​ണു പി​​ടി​​യി​​ലാ​​യ​​ത്.

ഇ​​യാ​​ൾ വാ​​ട്സ്ആ​​പ്പി​​ലൂ​​ടെ സു​​പ്ര​​ധാ​​ന വി​​വ​​ര​​ങ്ങ​​ൾ പാ​​ക്കി​​സ്ഥാ​​നു കൈ​​മാ​​റി​​യി​​രു​​ന്നു​​വെ​​ന്ന് എ​​ടി​​എ​​സ് അ​​റി​​യി​​ച്ചു.

2021 ജൂ​​ലൈ​​യി​​ലാ​​ണു സ​​ജ്ജാ​​ദി​​നെ ഭു​​ജി​​ലെ ബി​​എ​​സ്എ​​ഫ് 74-ാം ബ​​റ്റാ​​ലി​​യ​​നി​​ൽ നി​​യ​​മി​​ച്ച​​ത്. ബി​​എ​​സ്എ​​ഫ് ആ​​സ്ഥാ​​ന​​ത്തു​​നി​​ന്നാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.


2012ലാ​​ണു സ​​ജ്ജാ​​ദ് ബി​​എ​​സ്എ​​ഫി​​ൽ ചേ​​ർ​​ന്ന​​ത്. ചാ​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ​​നി​​ന്നു ല​​ഭി​​ച്ചി​​രു​​ന്ന പ​​ണം സ​​ഹോ​​ദ​​ര​​ൻ വാ​​ജി​​ദി​​ന്‍റെ​​യും സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ഇ​​ക്ബാ​​ൽ റ​​ഷീ​​ദി​​ന്‍റെ​​യും അ​​ക്കൗ​​ണ്ടു​​ക​​ളി​​ലാ​​ണ് സ​​ജ്ജാ​​ദ് നി​​ക്ഷേ​​പി​​ച്ചി​​രു​​ന്ന​​ത്.

2011 ഡി​​സം​​ബ​​ർ ഒ​​ന്നു മ​​ത​​ൽ 2012 ജ​​നു​​വ​​രി 16വ​​രെ 46 ദി​​വ​​സം സ​​ജ്ജാ​​ദ് പാ​​ക്കി​​സ്ഥാ​​ൻ സ​​ന്ദ​​ർ​​ശി​​ച്ചി​​രു​​ന്നു​​വെ​​ന്ന് എ​​ടി​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.