ജാമറുകളും ബൂസ്റ്ററുകളും വിൽക്കുന്നതിനു വിലക്ക്
ജാമറുകളും ബൂസ്റ്ററുകളും വിൽക്കുന്നതിനു വിലക്ക്
Tuesday, July 5, 2022 1:22 AM IST
ന്യൂ​ഡ​ൽ​ഹി: ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​യ​ർ​ല​സ് ജാ​മ​റു​ക​ൾ വി​ൽ​ക്കു​ന്ന​തു വി​ല​ക്കി കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യം. മൊ​ബൈ​ൽ സി​ഗ്ന​ൽ, ജി​പി​എ​സ് സി​ഗ്ന​ൽ എ​ന്നി​വ ബ്ലോ​ക്ക് ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​മി​ല്ലാ​തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ വി​ൽ​ക്കാ​ൻ പാ​ടി​ല്ല.

ഇ​ന്ത്യ​യി​ൽ സി​ഗ്ന​ൽ ജാ​മിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​ര​സ്യം, വി​ൽ​പ​ന, വി​ത​ര​ണം, ഇ​റ​ക്കു​മ​തി എ​ന്നി​വ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഇ​തി​നു പു​റ​മേ ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ൾ ഒ​ഴി​കെ മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ നെ​റ്റ്‌​വ​ർ​ക്ക് സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സി​ഗ്ന​ൽ ബൂ​സ്റ്റ​റു​ക​ൾ, ആം​പ്ലി​ഫ​യ​റു​ക​ൾ എ​ന്നി​വ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ വി​ൽ​ക്കു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നും കൈ​വ​ശം വ​യ്ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്.

വ​യ​ർ​ലെ​സ് ജാ​മ​റു​ക​ൾ വി​ൽ​ക്കു​ക​യോ വി​ൽ​പ്പ​ന​യ്ക്കു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യോ ചെ​യ്യു​ന്ന​തി​ൽനി​ന്ന് ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ പി​ന്മാ​റ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​നു​വ​രി​യി​ലാ​ണ് ടെ​ലി​കോം വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത്.


കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സി​ന്‍റെ പ​ക​ർ​പ്പ് ന​ൽ​കി​യി​രു​ന്നു. വ​യ​ർ​ലെ​സ് ടെ​ലി​ഗ്രാ​ഫ് ആ​ക്റ്റ് (1933), ഇ​ന്ത്യ​ൻ ടെ​ലി​ഗ്രാ​ഫ് ആ​ക്റ്റ് (1885) തു​ട​ങ്ങി​യ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് മൊ​ബൈ​ൽ സി​ഗ്ന​ൽ ബൂ​സ്റ്റ​റു​ക​ൾ വി​ൽ​ക്കു​ന്ന​തും സ്ഥാ​പി​ക്കു​ന്ന​തും കൈ​വ​ശം വ​യ്ക്കു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​ണ്.

മൊ​ബൈ​ൽ സി​ഗ്ന​ൽ ബൂ​സ്റ്റ​റു​ക​ൾ, ജാ​മ​റു​ക​ൾ എ​ന്നി​വ​യു​ടെ അ​ന​ധി​കൃ​ത ഉ​പ​യോ​ഗം ടെ​ലി​കോം സേ​വ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പൗ​ര​ന്മാ​ർ​ക്ക് കു​റ്റ​മ​റ്റ നെ​റ്റ്‌​വ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് വെ​ല്ലു​വി​ളി​യാ​ണെ​ന്നും ടെ​ലി​കോം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.