പാർട്ട് ടൈം പിഎച്ച്ഡിക്ക് വഴിയൊരുക്കി യുജിസി
Wednesday, July 6, 2022 1:23 AM IST
രാ​ഹു​ൽ ഗോ​പി​നാ​ഥ്

ന്യൂ​ഡ​ൽ​ഹി: ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ജോ​ലി​ക്കൊ​പ്പം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പാ​ർ​ട്ട് ടൈം ​പി​എ​ച്ച്ഡി​ക്ക് വ​ഴി​യൊ​രു​ക്കി യു​ജി​സി. പ​ക്ഷേ, ജോ​ലി​ക്കൊ​പ്പം പി​എ​ച്ച്ഡി ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ ചു​രു​ങ്ങി​യ​ത് ആ​റു മാ​സ​മെ​ങ്കി​ലും മു​ഴ​വ​ൻ സ​മ​യ ഗ​വേ​ഷ​ണം ചെ​യ്യ​ണം.

പാ​ർ​ട്ട് ടൈം ​പി​എ​ച്ച്ഡി​ക​ൾ​ക്ക് മു​ഴു​വ​ൻ സ​മ​യ പി​എ​ച്ച്ഡി​ക​ളു​ടെ എ​ല്ലാ പ്ര​വേ​ശ​ന നി​ബ​ന്ധ​ന​ക​ളും ബാ​ധ​ക​മാ​ണ്. മു​ഴു​വ​ൻ സ​മ​യ പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ന്‍റെ മൂ​ല്യ​നി​ർ​ണ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ത​ന്നെ​യാ​കും പാ​ർ​ട്ട് ടൈം ​ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ലും പി​ന്തു​ട​രു​ക. പാ​ർ​ട്ട് ടൈം ​ഗ​വേ​ഷ​ണ സം​വി​ധാ​നം ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഗ​വേ​ഷ​ക​രെ ല​ക്ഷ്യം വ​ച്ചു​ള്ള​താ​യ​തി​നാ​ൽ ഇ​വ​ർ​ക്കു മു​ഴു​വ​ൻ സ​മ​യ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഫെ​ലോ​ഷി​പ്പി​ന് അ​ർ​ഹ​ത​യു​ണ്ടാ​വി​ല്ലെ​ന്നും യു​ജി​സി ചെ​യ​ർ​മാ​ൻ എം. ​ജ​ഗ​ദേ​ശ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ട് ടൈം ​പി​എ​ച്ച്ഡി​ക്കു അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പാ​ർ​ട്ട് ടൈം ​അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഠ​നം തു​ട​രാ​ൻ ജീ​വ​ന​ക്കാ​ര​നെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​സ്താ​വി​ക്കു​ന്ന എ​ൻ​ഒ​സി സ്ഥാ​പ​ന​ത്തി​ൽ നി​ന്നു ന​ൽ​കേ​ണ്ടി വ​രും.


ഗ​വേ​ഷ​ണ​ത്തി​നാ​യി ആ​വ​ശ്യ​മു​ള്ള സ​മ​യം മാ​റ്റി​വ​യ്ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ന് അ​നു​വാ​ദ​മു​ണ്ടെ​ന്നും ഗ​വേ​ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ജോ​ലി​സ്ഥ​ല​ത്ത് ല​ഭ്യ​മാ​ണെ​ന്നും കോ​ഴ്സ് സം​ബ​ന്ധ​മാ​യ ജോ​ലി​ക​ൾ ചെ​യ്തു തീ​ർ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മെ​ങ്കി​ൽ ജോ​ലി സ്ഥ​ല​ത്തു നി​ന്നു വി​ട്ടു നി​ൽ​ക്കു​ന്ന​തി​ന് അ​നു​മ​തി​യു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ക​ണം സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും എ​ൻ​ഒ​സി സ്വീ​ക​രി​ക്കേ​ണ്ട​ത്. ഐ​ഐ​ടി ഡ​ൽ​ഹി പോ​ലെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ പാ​ർ​ട്ട് ടൈം ​ഗ​വേ​ഷ​ണ കോ​ഴ്സു​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും ജ​ഗ​ദേ​ശ് കു​മാ​ർ പ​റ​ഞ്ഞു.

അ​ഫി​ലി​യേ​റ്റ​ഡ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് പാ​ർ​ട്ട് ടൈം ​കോ​ഴ്സു​ക​ൾ​ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്വ​യം നി​ശ്ച​യി​ക്കാ​വു​ന്ന​താ​ണ്. സ്വ​യം​ഭ​ര​ണാ​വ​കാ​ശ​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് പാ​ർ​ട്ട് ടൈം ​പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന യോ​ഗ്യ​ത​ക​ൾ അ​ക്കാ​ദ​മി​ക് കൗ​ണ്‍സി​ലു​ക​ൾ ചി​ട്ട​പ്പെ​ടു​ത്തും.

ഗ​വേ​ഷ​ണ കോ​ഴ്സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് ഭേ​ദ​ഗ​തി ക​മ്മീ​ഷ​ൻ മാ​ർ​ച്ചി​ൽ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.