വ്യാജ വീഡിയോ പ്രചാരണം; ചാനൽ അവതാരകന്‍റെ അറസ്റ്റിനിടെ നാടകീയ സംഭവങ്ങൾ
വ്യാജ വീഡിയോ പ്രചാരണം; ചാനൽ അവതാരകന്‍റെ  അറസ്റ്റിനിടെ നാടകീയ സംഭവങ്ങൾ
Wednesday, July 6, 2022 1:23 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​തി​രേയു​ള്ള വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ സീ ​ന്യൂ​സ് ചാ​ന​ൽ അ​വ​താ​ര​ക​ൻ രോ​ഹി​ത് ര​ഞ്ജ​ൻ അ​റ​സ്റ്റി​ൽ.

അ​വ​താ​ര​ക​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തി​ന് ഛത്തീ​സ്ഗ​ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സു​കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. രോ​ഹി​ത് ര​ഞ്ജ​നെ അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ഛത്തീ​സ്ഗ​ഡ് പോ​ലീ​സ് ഗാ​സി​യാ​ബാ​ദി​ൽ എ​ത്തി​യ​പ്പോ​ൾ യു​പി പോ​ലീ​സ് ത​ട​ഞ്ഞു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഛത്തീ​സ്ഗ​ഡ് പോ​ലീ​സ് അ​വ​താ​ര​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും യു​പി പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ​യാ​ണ് അ​റ​സ്റ്റെ​ന്നും അ​വ​താ​ര​ക​ൻ ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ൽ, അ​റ​സ്റ്റ് വാ​റ​ന്‍റ് കൈ​വ​ശ​മു​ള്ള​തി​നാ​ൽ ആ​രെ​യും വി​വ​രം അ​റി​യി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു ഛത്തീ​സ്ഗ​ഡ് പോ​ലീ​സി​ന്‍റെ പ്ര​തി​ക​ര​ണം.


ഗാ​സി​യാ​ബാ​ദി​ൽ എ​ത്തി അ​വ​താ​ര​ക​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത യു​പി പോ​ലീ​സ് അ​വ​താ​ര​ക​നെ സു​ര​ക്ഷി​ത​മാ​യ ഒ​രി​ട​ത്തേ​ക്കു നീ​ക്കു​ക​യാ​യി​രു​ന്നു. അ​വ​താ​ര​ക​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മ​റ്റൊ​രു കേ​സി​ലാ​ണ് ക​സ്റ്റ​ഡി​യെ​ന്നാ​ണ് യു​പി പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

വ​യ​നാ​ട്ടി​ൽ ഓ​ഫീ​സ് ആ​ക്ര​മി​ച്ച എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രോ​ട് ക്ഷ​മി​ച്ചു​വെ​ന്നു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ കൃ​ത്രി​മം കാ​ണി​ച്ച് ഉ​ദ​യ്പു​ർ കൊ​ല​പാ​ത​കി​ക​ളോ​ടു ക്ഷ​മി​ച്ചു​വെ​ന്ന ത​ര​ത്തി​ലാ​ക്കി​യ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് ചാ​ന​ൽ അ​വ​താ​ര​ക​ന്‍റെ പേ​രി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.