ഭീകരബന്ധം: ജമ്മു ന്യൂനപക്ഷ മോർച്ച അധ്യക്ഷനു ബിജെപിയുടെ കാരണംകാണിക്കൽ നോട്ടീസ്
ഭീകരബന്ധം: ജമ്മു ന്യൂനപക്ഷ മോർച്ച അധ്യക്ഷനു ബിജെപിയുടെ കാരണംകാണിക്കൽ നോട്ടീസ്
Wednesday, July 6, 2022 1:23 AM IST
ജ​​മ്മു: കാ​​ഷ്മീ​​രി​​ൽ അ​​റ​​സ്റ്റി​​ലാ​​യ ല​​ഷ്ക​​ർ-​​ഇ-​​തൊ​​യ്ബ ഭീ​​ക​​ര​​ൻ താ​​ലി​​ബ് ഹു​​സൈ​​ൻ ഷാ​​യ്ക്കു ബി​​ജെ​​പി​​ബ​​ന്ധ​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ജ​​മ്മു മേ​​ഖ​​ലാ ന്യൂ​​ന​​പ​​ക്ഷ മോ​​ർച്ച പ്ര​​സി​​ഡ​​ന്‍റ് ഷെ​​യ്ഖ് ബ​​ഷീ​​റി​​നു ബി​​ജെ​​പി നേ​​തൃ​​ത്വം കാ​​ര​​ണം​​കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ് അ​​യ​​ച്ചു.

താ​​ലി​​ബ് ഹു​​സൈ​​ൻ ഷാ​​യെ ന്യൂ​​ന​​പ​​ക്ഷ മോ​​ർ​​ച്ച ഐ​​ടി സെ​​ൽ അ​​ധ്യ​​ക്ഷ​​നാ​​യി നി​​യ​​മി​​ച്ച​​തു ഷെ​​യ്ഖ് ബ​​ഷീ​​റാ​​യി​​രു​​ന്നു. 48 മ​​ണി​​ക്കൂ​​റി​​ന​​കം മ​​റു​​പ​​ടി ന​​ല്കാ​​നാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

പാ​​ർ​​ട്ടി​​ക്കെ​​തി​​രേ ആ​​രോ​​പി​​ക്കു​​ന്ന ഭീ​​ക​​ര​​ബ​​ന്ധ ഗൂ​​ഢാ​​ലോ​​ച​​ന​​യ്ക്കെ​​തി​​രേ എ​​ൻ​​ഐ​​എ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്നും ബി​​ജെ​​പി ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ബി​​ജെ​​പി​​യു​​ടെ ഭീ​​ക​​ര​​രു​​മാ​​യു​​ള്ള ബ​​ന്ധ​​ത്തെ​​ക്കു​​റി​​ച്ച് ഉ​​ന്ന​​ത​​ത​​ല അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്നു കോ​​ൺ​​ഗ്ര​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​തി​​പ​​ക്ഷ​​പാ​​ർ​​ട്ടി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഞാ​​യ​​റാ​​ഴ്ച​​യാ​​ണു താ​​ലി​​ബ് ഹു​​സൈ​​ൻ ഷാ, ​​ഫൈ​​സ​​ൽ അ​​ഹ​​മ്മ​​ദ് ദാ​​ർ എ​​ന്നീ ഭീ​​ക​​ര​​രെ പു​​ൽ​​വാ​​മ ജി​​ല്ല​​യി​​ൽ​​നി​​ന്നു നാ​​ട്ടു​​കാ​​ർ പി​​ടി​​കൂ​​ടി പോ​​ലീ​​സി​​ൽ ഏ​​ൽ​​പ്പി​​ച്ച​​ത്.

ബി​​ജെ​​പി നേ​​താ​​ക്ക​​ൾ​​ക്കൊ​​പ്പ​​മു​​ള്ള താ​​ലി​​ബ് ഹു​​സൈ​​ൻ ഷാ​​യു​​ടെ ചി​​ത്ര​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​ച്ചി​​രു​​ന്നു. മേ​​യ് ഒ​​ന്പ​​തി​​നാ​​ണു ഷാ​​യെ ന്യൂ​​ന​​പ​​ക്ഷ മോ​​ർ​​ച്ച ഐ​​ടി, സോ​​ഷ്യ​​ൽ മീ​​ഡി​​യ ചു​​മ​​ത​​ല​​ക്കാ​​ര​​നാ​​ക്കി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.