യുപിയിൽ ബിജെപി നേതാവിന്‍റെ അനധികൃത ഓഫീസ് ഇടിച്ചു നിരത്തി
യുപിയിൽ ബിജെപി നേതാവിന്‍റെ അനധികൃത ഓഫീസ് ഇടിച്ചു നിരത്തി
Friday, August 12, 2022 1:08 AM IST
വാ​​​രാ​​​ണ​​​സി: ബി​​​ജെ​​​പി നേ​​​താ​​​വ് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി നി​​​ർ​​​മി​​​ച്ച ഓ​​​ഫീ​​​സ് കെ​​​ട്ടി​​​ടം ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ജെ​​​സി​​​ബി​​​കൊ​​​ണ്ട് ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി.

സി​​​ക​​​റൗ​​​ളി​​​ലെ വ​​​രു​​​ണ എ​​​ൻ​​​ക്ലേ വ് ​​സൊ​​​സൈ​​​റ്റി​​​യു​​​ടെ ഭൂ​​​മി​​​യി​​​ൽ ബി​​​ജെ​​​പി വാ​​​രാ​​​ണ​​​സി ജി​​​ല്ലാ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഖ​​​ണ്ഡ് സിം​​​ഗ് എ​​​ന്ന സ​​​ത്യ​​​പ്ര​​​കാ​​​ശ് സിം​​​ഗ് നി​​​ർ​​​മി​​​ച്ച കെ​​​ട്ടി​​​ട​​​മാ​​​ണ് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം പൊ​​​ളി​​​ച്ചു​​​നീ​​​ക്കി​​​യ​​​ത്.

കെ​​​ട്ടി​​​ടം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ര​​​ണ്ടു​​​ദി​​​വ​​​സ​​​മാ​​​യി പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ സ​​​മ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. വ​​​രു​​​ണ എ​​​ൻ​​​ക്ലൈ​​​വ് സൊ​​​സൈ​​​റ്റി​​​യി​​​ലെ യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ വാ​​​രാ​​​ണ​​​സി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി(​​​വി​​​ഡി​​​എ) വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ, സോ​​​ണ​​​ൽ ഓ​​​ഫീ​​​സ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ചു ന​​​ല്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.