മോദി-കമല ഹാരിസ് കൂടിക്കാഴ്ച
മോദി-കമല ഹാരിസ് കൂടിക്കാഴ്ച
Saturday, September 25, 2021 1:14 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രേ പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ യു​​​എ​​​സ് വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ക​​​മ​​​ല ഹാ​​​രി​​​സ്.

ഭീ​​​ക​​​ര​​​ത, ഇ​​​ന്തോ-​​​പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​വി​​​ധ​​​ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ച​​​ർ​​​ച്ചയിൽ. തീ​​​വ്ര​​​വാ​​​ദം സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​യി​​​ലാ​​ണു ക​​​മ​​​ല ഹാ​​​രി​​​സ് സ്വ​​​മേ‍ധ​​​യാ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ പ​​​ങ്ക് പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​തെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി ഹ​​​ർ​​​ഷ വ​​​ർ​​​ധ​​​ൻ ശൃം​​​ഗ്ല പ​​​റ​​​ഞ്ഞു.

അ​​​തി​​​ർ​​​ത്തി​​​ക​​​ട​​​ന്നു​​​ള്ള ഭീ​​​ക​​​ര​​​ത​​​യെ​​​ക്കു​​​റി​​​ച്ച് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ൾ യു​​​എ​​​സ് അം​​​ഗീ​​​ക​​​രി​​​ച്ചു. നി​​​ര​​​വ​​​ധി ദ​​​ശ​​​ക​​​ങ്ങ​​​ളാ​​​യി ഇ​​​ന്ത്യ ഭീ​​​ക​​​ര​​​ത​​​യു​​​ടെ ഇ​​​ര​​​യാ​​​ണ്. പാ​​​ക്കി​​​സ്ഥാ​​​ൻ പി​​​ന്തു​​​ണ​​​യോ​​​ടെയുള്ള ഇ​​​ത്ത​​​രം ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും യു​​​എ​​​സ് ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
തീ​​​വ്ര​​​വാ​​​ദ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ പാ​​​കി​​​സ്ഥാ​​​ന്‍റെ പേ​​​ര് മോ​​​ദി പ​​​റ​​​യും മു​​​ന്പേ ക​​​മ​​​ല ഹാ​​​രി​​​സ് എ​​​ടു​​​ത്തി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.


യു​​​എ​​​സ് വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് സ്വ​​​മേ​​​ധ​​​യാ പാ​​​കി​​​സ്ഥാ​​​ന്‍റെ പേ​​​ര് ച​​​ർ​​​ച്ച​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന​​​ത് ഇ​​​ന്ത്യ​​​യു​​​ടെ നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​മു​​​ണ്ടാ​​​ക്കി​​​യ​​​താ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലു​​​ൾ​​​പ്പെ​​​ടെ സ​​​മീ​​​പ​​​കാ​​​ല ആ​​​ഗോ​​​ള സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ഇ​​​രു നേ​​​താ​​​ക്ക​​​ളും സം​​​സാ​​​രി​​​ച്ചു.

കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്ക് മു​​​ന്പ് ഇ​​​രു നേ​​​താ​​​ക്ക​​​ളും സം​​​യു​​​ക്ത​​​മാ​​​യി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ക​​​ണ്ടു. ഇ​​​ന്ത്യ​​​യും യു​​​എ​​​സും സ്വാ​​​ഭാ​​​വി​​​ക പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ണെ​​​ന്നു മോ​​​ദി പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ യു​​​എ​​​സി​​​ന്‍റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ​​​ങ്കാ​​​ളി​​​യാ​​​ണെ​​​ന്നും ഇ​​​രു​ രാ​​​ജ്യ​​​ങ്ങ​​​ളും ഒ​​​രു​​​മി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​തു ലോ​​​ക​​​ത്തി​​​ൽ ആ​​​ഴ​​​ത്തി​​​ലു​​​ള്ള സ്വാ​​​ധീ​​​നം ചെ​​​ല​​​ത്തു​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ക​​​മ​​​ല ഹാ​​​രി​​​സ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.